ദില്ലി: കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനത്തില്‍ വന്‍ കുറവ്. ആകെ 97,247 കോടി രൂപയാണ് ചരക്കു സേവന നികുതിയായി 2019 ഫെബ്രുവരിയില്‍ പിരിഞ്ഞു കിട്ടിയത്. ഇത് ജനുവരിയില്‍ ലഭിച്ചതിനെക്കാള്‍ കുറവാണ്. ഒരു ലക്ഷം കോടി കടന്ന് 1.02 ലക്ഷം കോടിയായിരുന്നു ജനുവരിയിലെ ജിഎസ്ടി വരുമാനം.

ഫെബ്രുവരിയില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എസ്ജിഎസ്ടിയായി 24,192 കോടിയും കേന്ദ്ര സിജിഎസ്ടി ഇനത്തില്‍ 17,626 കോടിയും ലഭിച്ചു. ഇന്റഗ്രേറ്റഡ് ജിഎസ്ടി ഇനത്തില്‍ 46,953 കോടിയും സെസ് ഇനത്തില്‍ 8,476 കോടിയുമാണ് കലക്ഷനെന്ന് ധനകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജനുവരിയിലെ ജിഎസ്ടിആര്‍-3ബി റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ ഫെബ്രുവരി 28 വരെ 73.48 ലക്ഷം രൂപയാണ് ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ചരക്കു സേവന നികുതി ഇനത്തില്‍ ഇതിനകം 10.70 ലക്ഷം കോടി രൂപ ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷം 13.71 ലക്ഷം കോടി രൂപ ജിഎസ്ടി ഇനത്തില്‍ ലഭിക്കുമെന്നായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. എന്നാല്‍ പിന്നീടത് 11.47 ലക്ഷം കോടിയായി പുതുക്കി നിശ്ചയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഎസ്ടി എസ്റ്റിമേറ്റ് 13.71 ലക്ഷം കോടിയാണ്.

2018 ഡിസംബറില്‍ 94,726 കോടിയായിരുന്നു കലക്ഷന്‍. അതിനേക്കാള്‍ കുറവ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ ജിഎസ്ടി ഒരു ലക്ഷം കോടി കടന്നത് പ്രതീക്ഷയ്ക്ക് വക നല്‍കിയിരുന്നുവെങ്കിലും ഫെബ്രുവരിയില്‍ അത് വീണ്ടും കുറഞ്ഞത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.

ഈ സാമ്പത്തിക വര്‍ഷം മൂന്നു മാസങ്ങളില്‍ മാത്രമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയുടെ മുകളിലേക്ക് പോയത്. ജനുവരിയിലെ 1.02 ലക്ഷം കോടിയും ഒക്ടോബറിലെ 1,00,710 കോടിയും രൂപയായിരുന്നു ഒക്ടോബറിലെ കലക്ഷന്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications