ദില്ലി: ചെറുകിട സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ പദ്ധതി വാര്‍ഷിക ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഇനിയും ഒരു ലക്ഷം കോടി രൂപ വായ്പ നല്‍കണമെന്ന് കണക്കുകള്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി വെറും ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ ബാങ്കുകള്‍ എത്ര കഠിനാധ്വാനം ചെയ്താലും ലക്ഷ്യം കൈവരിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.

2018-19 സാമ്പത്തിക വര്‍ഷത്തേക്ക് മുദ്ര പദ്ധതിക്കായി മൂന്ന് ലക്ഷം കോടി രൂപയാണ് മാറ്റിവച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 22 വരെയുള്ള കണക്കുകള്‍ പ്രകാരം 2,10,759 കോടി രൂപ മാത്രമേ പദ്ധതി പ്രകാരം വിതരണം ചെയ്തിട്ടുള്ളൂ. 3.89 കോടി പേര്‍ക്കാണ് ഈ വര്‍ഷം മുദ്ര ലോണ്‍ അനുവദിച്ചതെന്നും ധനകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ ആരംഭിച്ച ശേഷം മുദ്രലോണ്‍ വാര്‍ഷിക ലക്ഷ്യം കൈവരിക്കാതിരിക്കുന്ത് ഇതാദ്യമായാണ്.
2017-18 വര്‍ഷം 2,46,437 കോടി രൂപയായിരുന്നു പദ്ധതി പ്രകാരം വായ്പ അനുവദിച്ചത്. വാര്‍ഷിക ലക്ഷ്യത്തേക്കാള്‍ കൂടുതലായിരുന്നു ഇത്. 2019-20 വര്‍ഷത്തെ ബജറ്റില്‍ മുദ്ര പദ്ധതിയില്‍ 15.56 കോടി വായ്പകള്‍ അനുവദിച്ചതായും ഇതിനായി 7.23 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും ധനകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് മൈക്രോ യൂണിറ്റ്സ് ഡവലപ്മെന്റ് ആന്‍ഡ് റിഫൈനന്‍സി ഏജന്‍സി ലിമിറ്റഡ് എന്ന മുദ്ര (MUDRA). വായ്പയ്ക്ക് സര്‍ട്ടിഫിക്കറ്റ് (നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമില്ല. പണയമായി എന്തെങ്കിലും നല്‍കേണ്ട ആവശ്യവും ഇതിനില്ല. എടുത്ത പണത്തിനുമാത്രം പലിശ നല്കിയാല് മതിയെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. വായ്പ ലളിതമായ തവണകളില്‍ ഉചിതമായ കാലയളവില്‍ തിരികെ അടയ്ക്കാം.
50000 രൂപ വരെയുള്ള ശിശു ലോണ്‍, 50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള കിഷോര്‍ ലോണ്‍, 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള തരുണ്‍ ലോണ്‍ എന്നിങ്ങനെ മൂന്ന് വിധമാണ് മുദ്രാ ലോണ്‍. ഉല്പന്ന നിര്‍മ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖല എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം സംരംഭകര്‍ക്കാണ് മുദ്രാ ലോണ്‍ ലഭ്യമാവുക. കൂടാതെ ഡയറി ബിസിനസ് മീന്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ട് വ്യവസായം മുതലായ വയ്ക്കും മുദ്രാ ലോണ്‍ ലഭ്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications