ദില്ലി: ഇന്ത്യയില്‍ വ്യോമഗതാഗത രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ യാത്രക്കാരുടെ വര്‍ധനവിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എയര്‍പോര്‍ട്ടുകളില്‍ ഇല്ലെന്നും ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്. 2037 ആകുമ്പോഴേക്കും വ്യോമഗതാഗത നിരക്ക് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വര്‍ധിക്കുമെന്നാണ് അയാട്ടയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും ദ്രുതഗതിയില്‍ വളരുന്ന വ്യോമഗതാഗത മേഖല ഇന്ത്യയിലേതാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയായെങ്കിലും വിമാനത്താവളങ്ങളുടെ സൗകര്യങ്ങളുടെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദില്ലി, മുംബൈ, ബംഗളൂരു പോലുള്ള പ്രധാന വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ താങ്ങാനാവാതെ റണ്‍വേകളും യാത്രക്കാരെ ഉള്‍ക്കൊള്ളാനാവാതെ ടെര്‍മിനല്‍ ബില്‍ഡിംഗുകളും വീര്‍പ്പുമുട്ടുകയാണ്. പ്രവേശന കവാടം മുതല്‍ ഇമിഗ്രേഷന്‍ കൗണ്ടര്‍ വരെ എവിടെ നോക്കിയാലും വളഞ്ഞുപുളഞ്ഞ വരികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരമൊരു സാഹചര്യം നേരിടാന്‍ ഓണ്‍ലൈനായി ബോര്‍ഡിംഗ് പാസുകള്‍ കൈപ്പറ്റാന്‍ അവസരമൊരുക്കുക, ഓട്ടോമാറ്റിക് പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ബാഗുകളുടെ സെല്‍ഫ് ചെക്കിംഗിന് സൊകര്യമൊരുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അയാട്ട മുന്നോട്ടുവയ്ക്കുന്നു.
ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറവ് ഇന്ത്യയില്‍! ഒരു ജിബിക്ക് 600 രൂപ; ഇന്ത്യയില്‍ 18.5 രൂപ മാത്രം
2037 ആകുമ്പോഴേക്കും ഒരു വര്‍ഷം 50 കോടി ആളുകള്‍ ഇന്ത്യയിലേക്കും പുറത്തുമായി വിമാനയാത്ര നടത്തുമെന്നാണ് അയാട്ടയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനനുസരിച്ച് നിലവിലെ വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുകയും വേണം. ഓരോ കൗണ്ടറിലും ഉദ്യോഗസ്ഥര്‍ ഇരുന്ന് മാന്വലായ രേഖകളും മറ്റും പരിശോധിക്കുന്നതിന് പകരം സാങ്കേതികവിദ്യയുടെ സഹായത്തോടെ പരമാവധി കാര്യങ്ങള്‍ ഓട്ടോമാറ്റിക് ആക്കി മാറ്റണമെന്നും അയാട്ട പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications