ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറവ് ഇന്ത്യയില്‍! ആഗോള ശരാശരി ഒരു ജിബിക്ക് 600 രൂപ; ഇന്ത്യയില്‍ 18.5 രൂപ മാത്രം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് നമുക്ക് നന്ദി പറയാം; കാരണം ലോകത്ത് ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറഞ്ഞ രാജ്യം നമ്മുടെ ഇന്ത്യയാണ്. ഒരു ജിബി ഡാറ്റയ്ക്ക് ആഗോള ശരാശരി 600 രൂപയാണെങ്കില്‍ ഇന്ത്യന്‍ അതിന് ചെലവ് വെറും 18.5 രൂപ മാത്രം. ഡാറ്റ താരിഫിനെക്കുറിച്ച് താരതമ്യ പഠനം നടത്തുന്ന കേബിള്‍ ഡോട്ട് യുകെ നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാര്‍ക്ക് ആഘോഷിക്കാന്‍ വകനല്‍കുന്ന ഇക്കാര്യമുള്ളത്.

<br> സാംസംഗ് ഗാലക്‌സി എസ് 10 സീരീസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും; വില 55,900 മുതല്‍ 1,17,900 രൂപ വരെ
സാംസംഗ് ഗാലക്‌സി എസ് 10 സീരീസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും; വില 55,900 മുതല്‍ 1,17,900 രൂപ വരെ

ആഗോള ശരാശരി ഒരു ജിബിക്ക് 8.53 ഡോളര്‍

ആഗോള ശരാശരി ഒരു ജിബിക്ക് 8.53 ഡോളര്‍

ഒരു ഗിഗാബൈറ്റ് ഡാറ്റയ്ക്ക് ആഗോള ശരാശരി 8.53 യുഎസ് ഡോളറാണെന്നാണ് 230 രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ചാര്‍ജ് പഠന വിധേയമാക്കിയ കേബിള്‍ ഡോട്ട് യുകെയുടെ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് 0.26 ഡോളര്‍ മാത്രമാണ്. അമേരിക്കയില്‍ 12.37 ഡോളറും ബ്രിട്ടനില്‍ 6.66 ഡോളറുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ്

രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ്

ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ഇന്ത്യ. സാങ്കേതിക അറിവുകളുടെ കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഇന്ത്യയിലെ യുവാക്കളാണ് ഈ വിപണിയുടെ നട്ടെല്ല്. മൊബൈല്‍ ഡാറ്റ സേവന ദാതാക്കള്‍ക്കിടയിലെ ശക്തമായ കിടമല്‍സരമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ചാര്‍ജ്ജ് വലിയ തോതില്‍ കുറച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടക്കമിട്ടത് റിലയന്‍സ് ജിയോ

തുടക്കമിട്ടത് റിലയന്‍സ് ജിയോ

2016ല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആണ് ഡാറ്റ സേവന രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയത്. 4ജി ഇന്റര്‍നെറ്റ് സേവനങ്ങളുമായി വിപണിയിലെത്തിയ ജിയോ, സൗജന്യ ഫോണ്‍, സൗജന്യ കോളുകള്‍, കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ ഡാറ്റ എന്നിവയിലൂടെ വിപണി കീഴടക്കുകയായിരുന്നു. 28 കോടി വരിക്കാരെയാണ് ചുരുങ്ങിയ കാലയളവില്‍ ജിയോ സ്വന്തമാക്കിയത്.

താരിഫ് കുറയ്ക്കാന്‍ മറ്റുള്ളവരും

താരിഫ് കുറയ്ക്കാന്‍ മറ്റുള്ളവരും

ജിയോയുടെ ഈ കടന്നുകയറ്റം പ്രതിരോധിക്കാന്‍ മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഡാറ്റ ചാര്‍ജ് കുറയ്ക്കുകയല്ലാതെ മറ്റു രക്ഷയുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ ഡാറ്റ ചാര്‍ജ് ഇത്രയേറെ കുറയാന്‍ ഈ മല്‍സരമാണ് കാരണമായത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനു പുറമെ, വൊഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളും ജിയോയോടെ കിടപിടിക്കുന്ന രീതിയില്‍ കുറഞ്ഞ ചെലവില്‍ ഡാറ്റ ഓഫര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുരയായിരുന്നു.

നേട്ടമുണ്ടാക്കി മുകേഷ് അംബാനി

നേട്ടമുണ്ടാക്കി മുകേഷ് അംബാനി

ജിയോ ഫോണ്‍ വിപണിയിലെത്തിയതോടെ മുകേഷ് അംബാനിക്ക് വലിയ സാമ്പത്തിക വളര്‍ച്ചയാണ് കൈവന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ കോടീശ്വരന്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ 2018ലെ 19ാം സ്ഥാനത്തു നിന്ന് 2019ല്‍ 13ാം സ്ഥാനത്തെത്താന്‍ സഹായിച്ചത് ഈ വളര്‍ച്ചയായിരുന്നു. നേരത്തേ 10.1 ഡോളറായിരുന്ന മുകേഷിന്റെ വരുമാനം ഈ വര്‍ഷം 50 ബില്യനായി ഉയരുകയുണ്ടായി.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് 1.75 രൂപ

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് 1.75 രൂപ

2018 ഒക്ടോബര്‍ 23നും നവംബര്‍ 2018നും ഇടയില്‍ 230 രാജ്യങ്ങളില്‍ നിന്നുള്ള 6313 മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ താരതമ്യം ചെയ്താണ് കേബിള്‍ ഡോട്ട് യുകെ ഈ കണ്ടെത്തലുകള്‍ നടത്തിയത്. ഇന്ത്യന്‍ വിപണിയിലെ 57 ഡാറ്റ പ്ലാനുകള്‍ പരിശോധിച്ചതില്‍ നിന്ന് ഒരു ജിബി ഡാറ്റയുടെ ഏറ്റവും കുറഞ്ഞ നിരക്ക് 1.75 രൂപയും ഏറ്റവും കൂടിയ നിരക്ക് 99.9 രൂപയുമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏറ്റവും കൂടുതല്‍ സിംബാബ്‌വെയില്‍

ഏറ്റവും കൂടുതല്‍ സിംബാബ്‌വെയില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ഡാറ്റാ ചാര്‍ജുള്ള രാജ്യം സിംബാബ് വെയാണ്. ഒരു ജിബിക്ക് 75.2 യുഎസ് ഡോളറാണ് ഇവിടെ ചാര്‍ജ്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നത് കിര്‍ഗിസ്താന്‍ (0.27 ഡോളര്‍), കസാകിസ്താന്‍ (0.49 ഡോളര്‍), യുക്രെയിന്‍ (0.51 ഡോളര്‍) എന്നിവയാണെന്നും കേബിള്‍ ഡോട്ട് യുകെയുടെ താരതമ്യ പഠനം വ്യക്തമാക്കുന്നു. ചൈനയില്‍ ഇത് 9.89 ഡോളറും പാകിസ്താനില്‍ 1.85 ഡോളറും ശ്രീലങ്കയില്‍ 0.87 ഡോളറും ബംഗ്ലാദേശില്‍ 0.99 ഡോളറുമാണ് ഒരു ജിബിയുടെ താരിഫ്.

English summary

India has the cheapest mobile data in the world

India has the cheapest mobile data in the world
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X