ദില്ലി: അമേരിക്കയിലേക്കുള്ള ഇറക്കുമതികള്‍ക്ക് നികുതിയിളവുകള്‍ നല്‍കിവരുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജിഎസ്പി) പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ഇന്ത്യ ലോക വ്യാപാര സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ.
വഴികള്‍ തേടി ഇന്ത്യ
തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്കുന്ന പദ്ധതിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്ത പശ്ചാത്തലത്തിലാണിത്. യുഎസ് തീരുമാനം പ്രതികൂലമായി ബാധിക്കുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കുക, അമേരിക്കന്‍ നീക്കത്തിന് തിരിച്ചടിയായി യുഎസ്സില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തുക തുടങ്ങിയ വഴികളും ആലോചിക്കുന്നുണ്ട്.
നികുതിയിളവ് വികസ്വര രാജ്യങ്ങള്‍ക്ക്
മാര്‍ച്ച് അഞ്ചിനായിരുന്നു വികസ്വര രാജ്യങ്ങള്‍ക്ക് നല്കി വരുന്ന പ്രത്യേക വാണിജ്യ പരിഗണനയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് തീരുമാനമെടുത്തത്. ഇന്ത്യയ്ക്കു പുറമെ, ബ്രസീല്‍, അഫ്ഗാനിസ്താന്, ബോട്സ്വാന, തുര്‍ക്കി തുടങ്ങി 121 രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ ഈ പ്രത്യേക പരിഗണനയുണ്ട്. ഇന്ത്യയ്ക്കു പുറമെ, തുര്‍ക്കിയെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചിരുന്നു.
ചര്‍ച്ചയിലൂടെ പരിഹരിക്കാം
അതേസമയം, ലോക വ്യാപാര സംഘടനയെ സമീപിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന വാദവും ഉയരുന്നുണ്ട്. കാരണം അത് സങ്കീര്‍ണവും ഒരു പാട് കാലമെടുക്കുന്നതുമായ പ്രക്രിയയാണ്. പ്രശ്നം പെട്ടെന്നു പരിഹരിക്കുന്നതിന് അമേരിക്കന്‍ അധികൃതരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതാണ് നല്ലതെന്ന അഭിപ്രായവും ഉയര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ 2003ല്‍ ഇതേ പ്രശ്നത്തിന് യൂറോപ്യന്‍ കമ്മീഷനെതിരേ ഇന്ത്യ വേള്‍ഡ് ട്രേഡ് ഓര്ഗനേസേഷനിലെ തര്‍ക്ക പരിഹാര വിഭാഗത്തെ സമീപിച്ചപ്പോള്‍ ഇന്ത്യയ്ക്ക് അനുകൂല തീരുമാനം ഉണ്ടായത് പ്രതീക്ഷ നല്‍കുന്നുണ്ട്.
തിരിച്ചടി നല്‍കാനും ആലോചന
അസേമയം, ഇന്ത്യയില്‍ നിന്നുള്ള ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് അവിടെ നിന്നുള്ള 29 ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ നേരത്തേ ആലോചിച്ചിരുന്നുവെങ്കിലും അത് നീണ്ടിക്കൊണ്ടു പോവുകയായിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന ധാരണയിലായിരുന്നു ഇത്. ആറു തവണയാണ് ഇക്കാര്യത്തില്‍ തീരുമാനം നീട്ടിവച്ചത്. അവസാനം ഏപ്രില്‍ ഒന്നിന് നടപ്പിലുമെന്നായിരുന്നു തീരുമാനം.
കയറ്റുമതിയെ ചെറുതായി ബാധിക്കും
നികുതിയിളവ് പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം ഭക്ഷ്യസാധനങ്ങള്‍, ലെതര്‍, പ്ലാസ്റ്റിക്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഏതാനും മേഖലകളെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ടൈലുകള്‍, സ്പാനര്‍, ഡ്രില്ലിംഗ് മെഷീന് പോലുള്ള ഉപകരണങ്ങള്‍, ടര്‍ബൈനുകള്‍, ജെനറേറ്ററിന്റെ ഭാഗങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയെയും ഇത് ബാധിക്കും.
യുഎസ്സുമായി ഇന്ത്യക്ക് വ്യാപര മിച്ചം
അതേസമയം, മൊത്തത്തിലുള്ള ഇന്ത്യന്‍ കയറ്റുമതി വച്ചുനോക്കുമ്പോള്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. തീരുമാനം നടപ്പില്‍ വരികയാണെങ്കില്‍ 19 കോടി യുഎസ് ഡോളര്‍ മാത്രമാണ് ഇന്ത്യയ്ക്കുണ്ടാവുന്ന വാര്‍ഷിക നഷ്ടം. ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുള്ള ഏതാനും രാഷ്ട്രങ്ങളില്‍ ഒന്നാണ് അമേരിക്ക. 2017-18 വര്‍ഷത്തില്‍ 21 ബില്യന്‍ ഡോളറിന്റെ വ്യാപാര മിച്ചമാണ് അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യ നേടിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications