ദില്ലി: വിമാനം ലീസിന് നല്കിയ കമ്പനികള്‍ക്ക് വാടകയോ പൈലറ്റുമാര്‍ക്ക് മാസങ്ങളായി ശമ്പളമോ നല്കാനാവാതെ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന ജെറ്റ് എയര്‍വെയ്സ് ഇതിനകം 49 വിമാനങ്ങള്‍ സര്‍വീസ് നര്ത്തിയതായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഇന്ത്യന്‍ ഏവിയേഷന്‍ (ഡിജിസിഎ). ആകെയുള്ള 119 വിമാനങ്ങളില്‍ 70 എണ്ണം മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളൂ. വിമാനങ്ങള്‍ ലീസിന് നല്കിയ കമ്പനികള്‍ക്കുള്ള തുക നല്‍കാനില്ലാത്തതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ നിലത്തിറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏഴ് വിമാനങ്ങള്‍ ഒന്നിച്ച് പറക്കല്‍ നിര്‍ത്തിയിരുന്നു.

അതേസമയം, വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നത് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡിജിസിഎ കമ്പനിക്ക് നിര്‍ദ്ദേശം നല്കി. ഫ്ളൈറ്റ് കാന്സലാവുന്ന പക്ഷം യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുകയോ മറ്റൊരു വിമാനത്തില്‍ യാത്രയ്ക്ക് സൗകര്യമൊരുക്കുകയോ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഷെഡ്യൂള്‍ കാന്‍സല്‍ ചെയ്ത വിമാനങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് ഉടന്‍ തന്നെ ഒഴിവാക്കണം. പറക്കാന്‍ പൂര്‍ണ തോതില്‍ അനുയോജ്യമായ വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ എന്ന കാര്യം ജെറ്റ് എയര്‍വെയ്സ് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കി.
ഫെബ്രുവരി ഏഴിനായിരുന്നു സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്സ് വാടക നല്കാന് പണമില്ലാത്തതിനാല്‍ നാലു വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത്. എന്നാല്‍ പിന്നീട് അത് തുടര്‍ക്കഥയാവുകയായിരുന്നു.
ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 588 കോടിയോളം രൂപയുടെ കടം കമ്പനിക്കുണ്ടെന്ന് ജെറ്റ് എയര്‍വെയ്സിന്റെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ അമിത് അഗര്‍വാള്‍ അറിയിച്ചിരുന്നു. നിലവില്‍ ഇന്‍ഡിഗോയ്ക്കും സ്പൈസ്ജെറ്റിനും ശേഷം ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള എയര്‍ലൈനാണ് ജെറ്റ് എയര്‍വെയ്സ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
