ലണ്ടന്‍: 13000 കോടിയുടെ പിഎന്‍ബി വായ്പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട് പിടികിട്ടാപ്പുള്ളിയായി കോടീശ്വരന് നിരവ് മോദി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നതായി വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ദിനപ്പത്രമായ ടെലഗ്രാഫാണ് വീഡിയോ സഹിതെ ഓണ്‍ലൈനില്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍പോള്‍ നോട്ടീസ് നിലനില്‍ക്കെയാണ് ലണ്ടനിലെ വെസ്റ്റ്എന്ഡില് സര്‍വതന്ത്ര സ്വതന്ത്രനായി വളര്‍ത്തുനായയെയും നടത്തിച്ച് സുഖിച്ചുകഴിയുന്നത്.
താമസം 15 ലക്ഷം മാസ വാടകയുള്ള ഫ്ളാറ്റില്‍
ഇന്ത്യ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട നിരവ് മോദി ഓക്സ്ഫഡ് സ്ട്രീറ്റിനു സമീപത്തെ സെന്റര്‍ പോയിന്റ് എന്ന അംബരചുംബിയായ ഫ്ളാറ്റിലാണ് താമസം. 80 ലക്ഷം പൗണ്ട് വിലമതിക്കുന്ന താമസസമുച്ചയത്തിലെ ഇവിടത്തെ മൂന്ന് ബെഡ്റൂം ഫ്ളാറ്റാണ് മോദി താമസത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മാസം 17000 പൗണ്ട് അഥവാ 15.5 ലക്ഷം രൂപയോളം വാടക വരും ഇതിനെന്നാണ് കണക്കാക്കപ്പെടുന്നത്.
മോദിയെ പിന്തുടര്ന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ടര്‍
ലണ്ടനില്‍ സുഖവാസത്തില്‍ കഴിയുന്ന നിരവ് മോദിയുടെ താമസ സ്ഥലം കണ്ടെത്തി പുറത്തുവിട്ടത് ടെലഗ്രാഫിന്റെ ഒരു റിപ്പോര്‍ട്ടര്‍ മിക്ക് ബ്രൗണാണ്. ലണ്ടന്‍ തെരുവിലൂടെ നടന്നുപോകുന്ന മോദിയെ പിന്തുടര്ന്ന് റിപ്പോര്‍ട്ടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ വീഡിയോ ആണ് ടെലഗ്രാഫ് പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹം ടാക്സി പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു പിന്തുടര്ന്നുള്ള റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍.
എല്ലാറ്റിനും ഉത്തരം സോറി, നോ കമന്റ്
ലണ്ടനിലെ താമസം, ഇന്ത്യയില്‍ നടത്തിയ ബാങ്ക് തട്ടിപ്പ്, ബ്രിട്ടനിലെ അഭയാര്‍ഥി പദവി, ഇന്റര്‍പോള്‍ നോട്ടീസ്, വജ്രവ്യാപാരം തുടങ്ങിയ കാര്യങ്ങളെ കുറച്ചൊക്കെ റിപ്പോര്‍ട്ടര്‍ മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും അക്ഷോഭ്യനായി, പുഞ്ചിരിച്ചുകൊണ്ടുള്ള മറുപടി ഒന്നു മാത്രമായിരുന്നു; സോറി നോ കമന്റ്- ക്ഷമിക്കണം, ഒന്നും പറയാനില്ല. ചില ചോദ്യങ്ങള്‍ക്ക് നിര്‍വികാരനായി നോക്കിനില്ക്കുക മാത്രം ചെയ്ത മോദി, അവസാനമായി ഒരു ടാക്സിയില്‍ കയറിപ്പോകുന്ന ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
മോദിക്ക് കൊമ്പന് മീശയും താടിയും
സാധാരണ ക്ലീന്‍ ഷേവ് ചെയ്ത് നടക്കാറുള്ള നിരവ് മോദി, പെട്ടെന്ന് തിരിച്ചറിയപ്പെടാതിരിക്കാന്‍ കൊമ്പന് മീശയും താടിയും വളര്‍ത്തിയാണ് ലണ്ടനില്‍ കഴിയുന്നത്. നേരത്തേയുള്ളതിനേക്കാള്‍ തടി കൂടിയതായി വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം. റിപ്പോര്‍ട്ടര്‍ കണ്ടുമുട്ടുമ്പോള്‍ ഓസ്ട്രിച്ച് ഹൈഡ് ജാക്കറ്റായിരുന്നു മോദി ധരിച്ചായിരുന്നത്. ഇതിന് 10,000 പൗണ്ട് വില വരുമെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു.
ലണ്ടനില്‍ വജ്ര വ്യാപാരവും
ലണ്ടനില്‍ എല്ലാ സുഖ സൗകര്യങ്ങളോടും കൂടി കഴിയുന്ന നിരവ് മോദി അവിടെ വജ്രവ്യാപാരം നടത്തുന്നതായി വിവരം ലഭിച്ചതായും ടെലഗ്രാഫില്‍ പറയുന്നു. താമസസ്ഥലത്തു നിന്ന് ഏറെ അകലെയല്ലാത്ത സോഹോയിലാണ് ഡയമണ്ട് ബിസിനസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ വ്യാപാരം ഔദ്യോഗികമായി ആരംഭിച്ചതായാണ് ചെലഗ്രാഫിന് ലഭിച്ചിരിക്കുന്ന വിവരം.
മോദിക്ക് നാഷനല്‍ ഇന്‍ഷൂറന്‍സ് നമ്പറും
മോദിയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ലണ്ടനില്‍ രാഷ്ട്രീയ അഭയത്തിനായി അപേക്ഷ നല്കി കാത്തിരിക്കുന്ന മോദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നാഷനല്‍ ഇന്‍ഷൂറന്‍സ് നമ്പര്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്നതാണ് നാഷനല്‍ ഇന്‍ഷൂറന്‍സ് നമ്പര്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
