തിരുവനന്തപുരം: സംസ്ഥാന വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ നിന്നും സ്വയംതൊഴില്‍, വിദ്യാഭ്യാസ വായ്പ എടുത്ത് കുടുശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴപ്പലിശ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 2010 ഡിസംബര്‍ 31 വരെ വായ്പയെടുത്ത് കുടിശിക വരുത്തിയ വായ്പകളുടെ 100 ശതമാനവും 2011 മുതല്‍ വായ്പയെടുത്ത് കുടിശിക വരുത്തിയ വായ്പകള്‍ക്ക് പിഴപ്പലിശയില്‍ 50 ശതമാനവുമാണ് ഇളവനുവദിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് വായ്പ നല്‍കുന്നത് എന്നതിനാല്‍ പല കാരണങ്ങളാലും യഥാസമയം തിരിച്ചടവ് നടത്താന്‍ കഴിയാതെ വരുന്നു. ഈയൊരു യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് പിഴപ്പലിശയില്‍ ഇളവനുവദിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷന്. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ കാലങ്ങളായി സ്ഥാപനം നല്കി വരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും രണ്ടര ലക്ഷം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
വനിതകള്‍ക്ക് കൂടുതല്‍ വായപകള്‍ ലഭ്യമാക്കുന്നതിന് വനിത വികസന കോര്പറേഷന് 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി അധികമായി അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 210.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോര്പ്പറേഷന് അനുവദിച്ചു നല്‍കിയത്. ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റിയിലൂടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാനും കൂടുതല്‍ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാനും സാധിക്കുന്നു.
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ പിന്നോക്ക സമുദായാംഗങ്ങളായ സംരംഭകരില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് അതിന്റെ അറ്റകുറ്റപ്പണികള്‍ക്കും അവശ്യ അടുക്കള/ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി പരമാവധി 1 ലക്ഷം രൂപ 3% പലിശ നിരക്കില്‍ 150 പേര്‍ക്ക് നല്കുന്ന വായ്പാ പദ്ധതിയായ ന്യൂ സ്വര്‍ണിമ അടുത്തിടെ ആരംഭിച്ചിരുന്നു.
മിത്ര 181ലൂടെ 2 ലക്ഷത്തോളം ഫോണ്‍ കോളുകളാണ് സ്വീകരിച്ചത്. ഇതില്‍ 60,000ത്തോളം പേര്‍ക്കാണ് സേവനം ആവശ്യമായി വന്നത്. 25,000ത്തോളം പേര്‍ക്ക് സേവനം നല്കി അവരുടെ പ്രശ്നം പരിഹരിച്ചു.
ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ വാരാചരണത്തിന്റെ ഭാഗമായി വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ നവാംഗന എന്ന പേരില്‍ വനിത സംരംഭകരുടേയും നൂതന സംരഭകരുടേയും ഒരു കൂട്ടായ്മ സംഘടപ്പിച്ചു. വനിതകള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതായിരുന്നു ഈ കൂട്ടായ്മ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications