ദില്ലി: നോട്ട് നിരോധനം നടപ്പിലാക്കിയ കാലത്ത് പെട്രോള്‍ പമ്പുകളിലൂടെ ബാങ്കുകളിലേക്ക് തിരികെയെത്തിയ നിരോധിത നോട്ടുകളെ കുറിച്ചുള്ള കൃത്യമായ കണക്ക് തങ്ങളുടെ പക്കല്‍ ഇല്ലെന്ന് ആര്‍ബിഐ. ഇതുമായി ബന്ധപ്പെട്ട് വിവരവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2016 നവംബര്‍ 8നായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ക്ക് നിരോധനം ഏര്പ്പെടുത്തിയിരുന്നുത്. എന്നാല്‍ പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള 23 കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് പകരം നിരോധിത നോട്ടുകള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതുപ്രകാരം ലക്ഷക്കണക്കിന് ആളുകളാണ് ഇവിടങ്ങളിലെ സേവനങ്ങള്‍ക്കായി പഴയ നോട്ടുമായി ക്യൂ നിന്നത്. എന്നാല്‍ ഈ 23 സേവന കേന്ദ്രങ്ങളിലൂടെ എത്ര രൂപയുടെ നിരോധിത നോട്ടകള്‍ തിരികെയെത്തിയെന്നതിന് കുറിച്ച് കൃത്യമായ വിവരമില്ലെന്നാണ് ആര്‍ടിഐ അപേക്ഷയില്‍ ആര്‍ബിഐ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

പെട്രോള്‍ പമ്പുകള്‍ക്കു പുറമെ, സര്‍ക്കാര്‍ ആശുപത്രികള്‍, റെയില്‍വെ ടിക്കറ്റ് വിതരണം കേന്ദ്രങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, മെട്രോ ട്രെയിന്‍ സ്റ്റേഷനുകള്‍, എല്‍പിജി ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് പകരം നിരോധിത നോട്ടുകള്‍ സ്വീകാര്യമായിരുന്നു. 2016 ഡിസംബര്‍ 15 വരെ ഇവിടങ്ങളില്‍ നിരോധിത നോട്ടുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പെട്രോള്‍ പമ്പുകളിലും വിമാനടിക്കറ്റുകള്‍ക്കും ഇവ സ്വീകരിക്കുന്നത് ഡിസംബര്‍ രണ്ടു മുതല്‍ നിര്‍ത്തലാക്കുകയായിരുന്നു. വിമാന ടിക്കറ്റുകള്‍ വാങ്ങാനും ഇന്ധനം നിറയ്ക്കാനും കള്ളപ്പണം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
നിരോധിക്കപ്പെട്ട 1000ത്തിന്റെയും 500ന്റെയും നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി നേരത്തേ ആര്‍ബിഐ അറിയിച്ചത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കാരണം കള്ളപ്പണം വ്യാപകമാണെന്നും അവ നിര്‍വീര്യമാക്കാനാണ് നോട്ടുനിരോധനം എന്നുമായിരുന്നു മോദി സര്‍ക്കാരിന്റെ അവകാശവാദം. 99.3 ശതമാനം നോട്ടുകള്‍ ബാങ്കുകള്‍ തിരികെയെത്തിയതോടെ ഈ വാദം പൊളിയുകയായിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
