ദില്ലി: രാജ്യത്ത് വിമാനിക്കറ്റ് നിരക്ക് റോക്കറ്റ് കണക്കെ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തുന്നതിനായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് ചര്‍ച്ച നടത്തുക.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്സിനു പിന്നാലെ സ്പൈസ് ജെറ്റും ഇന്‍ഡിഗോയും വിമാന സര്‍വീസുകള്‍ നിര്‍ത്തിലാക്കിയതാണ് പെട്ടെന്നുള്ള നിരക്ക് വര്‍ധനയ്ക്ക് കാരണമായത്. വേനലവധി കൂടി വരുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഡിജിസിഎയുടെ ചര്‍ച്ച.

എത്യോപ്യയിലുണ്ടായ വിമാനദുരന്തത്തെ തുടര്‍ന്ന് ബജറ്റ് എയര്‍ലൈനായ സ്പൈസ്ജെറ്റ് 12 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ മാര്‍ച്ച് 13ന് നിലത്തിറക്കിയതോടെയാണ് നിലവിലെ പ്രതിസന്ധി രൂക്ഷമായത്. എത്യോപയില്‍ ഇതേ കമ്പനിയുടെ വിമാനം തകര്‍ന്ന് 57 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിയിരുന്നു. എത്യോപ്യന്‍ ദുരന്തത്തിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദുരന്തകാരണം വിമാനത്തിന്റെ തകരാറാണെങ്കില്‍ അവ പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ.
ഇതിനു പുറമെ, പല കാരണങ്ങളാല്‍ മറ്റ് എയര്‍ലൈനുകളുടെ 50ലേറെ വിമാനങ്ങളും ഈയിടെയായി രാജ്യത്ത് സര്‍വീസ് നിര്‍ത്തിയത്. ഇതോടെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ 10 ശതമാനത്തോളം കുറവാണുണ്ടായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റ് എയര്‍വെയ്സ് അവരുടെ വിമാനങ്ങളുടെ 50 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. വിമാനങ്ങള്‍ ലീസിനു നല്കിയ കമ്പനികള്‍ക്ക് വാടക നല്കാന് പണമില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. 8200 കോടി രൂപയുടെ കടമാണ് ജെറ്റ് എയര്‍വെയ്സിനുള്ളത്.

ഏഷ്യയിലെ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള ഇന്‍ഡിഗോയാവട്ടെ, അടുത്ത രണ്ടു മാസത്തിനിടയില്‍ ഓരോ ദിവസവും ഡസന്‍ കണക്കിന് സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. കമ്പനിയില്‍ വിമാനങ്ങളുടെ എണ്ണം കൂടുകയും അതിനനുസരിച്ച് പൈലറ്റുമാരെ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ ഈ തീരുമാനം.
ഇങ്ങനെ എയര്‍ലൈന്‍ കമ്പനികള്‍ മല്‍സരിച്ച് വിമാനങ്ങള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിക്കുകയാവും ഫലമെന്ന് യാത്ര ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശരത്ത് ദാല്‍ പറഞ്ഞു. അടുത്ത രണ്ടു മാസം സ്കൂള്‍ അവധി കൂടി വരുന്നതോടെ ചുരുങ്ങിയത് 20 ശതമാനമെങ്കിലും നിരക്ക് വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
