A Oneindia Venture

പുതിയ അല്‍ഭുതം! ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ള ഭ്രമം കുറയുന്നു; കാരണങ്ങളേറെ

ദില്ലി: ലോകത്ത് സ്വര്‍ണക്കമ്പത്തിന് പേരു കേട്ടവരാണ് ഇന്ത്യക്കാര്‍. സ്വര്‍ണം ഒഴിവാക്കിയുള്ള ചടങ്ങുകള്‍ രാജ്യത്ത് ഇല്ലെന്നു തന്നെ പറയാം. ആഭരണങ്ങളായി കാതിലും കഴുത്തിലും കൈയിലും കാലിലുമൊക്കെ സ്വര്‍ണം ഉപയോഗിക്കുന്നവരാണ് ഏറെയും. വിവാഹം, ജനനം, പൂജാ കര്‍മങ്ങള്‍, ആരാധനകള്‍, ജന്‍മദിനാഘോഷങ്ങള്‍, തുടങ്ങി എല്ലാറ്റിലും അനിവാര്യ ഘടകമാണ് ഈ മഞ്ഞ ലോഹം.

ഇന്ത്യക്കാരുടെ കൈയില്‍ 23000 ടണ്‍

ഇന്ത്യക്കാരുടെ കൈയില്‍ 23000 ടണ്‍

കാലങ്ങളായി തുടരുന്നതാണ് ഇന്ത്യക്കാരുടെ സ്വര്‍ണത്തോടുള്ള അടങ്ങാത്ത അഭിനിവേശം. ഇതുകാരണം നിലവില്‍ ഇന്ത്യക്കാരുടെ കൈയില്‍ 23,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂന്നിരട്ടിയേക്കാള്‍ ഏറെയാണിത്. 2018 മാര്‍ച്ചില്‍ രാജ്യത്ത് എണ്ണയ്ക്കു ശേഷം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യപ്പെട്ടത് സ്വര്‍ണമായിരുന്നു.

മികച്ച നിക്ഷേപമെന്ന സല്‍പേര്

മികച്ച നിക്ഷേപമെന്ന സല്‍പേര്

ആഭരണം എന്നതിലുപരി മികച്ച നിക്ഷേപ മാര്‍ഗം എന്ന രീതിയിലാണ് ഇന്ത്യക്കാരില്‍ പലരും ഇപ്പോള്‍ സ്വര്‍ണത്തെ കാണുന്നത്. സ്വര്‍ണത്തിന് വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞപ്പോഴും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും സ്വര്‍ണ നിക്ഷേപം തന്നെയായിരുന്നു താരം.

സ്വര്‍ണത്തോട് ആര്‍ത്തി കുറയുന്നു

സ്വര്‍ണത്തോട് ആര്‍ത്തി കുറയുന്നു

എന്നാല്‍ അടുത്ത കാലത്തായി സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010 മുതല്‍ രാജ്യത്ത് സ്വര്‍ണത്തിന്റെ ഡിമാന്റ് അഞ്ച് ശതമാനം കണ്ടു കുറഞ്ഞിട്ടുണ്ട്. ഇതിനു നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വര്‍ണത്തോടുള്ള പൗരന്‍മാരുടെ അത്യാര്‍ത്തി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വിവിധ കാംപയിനുകള്‍ നടത്തിയിരുന്നു.

സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍

സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍

ജനങ്ങളെ സ്വര്‍ണം വാരിക്കൂട്ടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ 2013 മുതല്‍ വിവിധ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചത് അതിലൊന്നായിരുന്നു. സ്വര്‍ണത്തിനു പകരം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള പ്രോല്‍സാഹനം അത് നല്‍കി. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ലാഭകരമായ മറ്റു നിക്ഷേപപദ്ധതികള്‍ വന്നതും സ്വര്‍ണത്തിനുള്ള ഡിമാന്റ് കുറയാന്‍ കാരണമായി. ജിഎസ്ടി വന്നതോടെ സ്വര്‍ണത്തിനുള്ള നികുതിയും കൂടി.

മൊബൈലുകളോട് കമ്പം

മൊബൈലുകളോട് കമ്പം

നേരത്തേ സ്വര്‍ണാഭരണങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനം മറ്റു ലോഹങ്ങള്‍ കൈയടക്കിയതാണ് മറ്റൊരു കാരണം. സ്വര്‍ണത്തേക്കാള്‍ ഭാരം കുറഞ്ഞ ആഭരണങ്ങളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയം കൂടിവരുന്നത്. ഇത് വലിയ പണക്കാരുടെ കാര്യം. എന്നാല്‍ എവിടെ നിന്നെങ്കിലും കുറച്ചധികം പണം വന്നുചേര്‍ന്നാല്‍ നേരെ ജ്വല്ലറിയിലേക്ക് പോയിരുന്ന പാവങ്ങളുടെ സ്ഥിതി ഇപ്പോള്‍ മറിച്ചാണ്. അവര്‍ക്ക് സ്വര്‍ണത്തേക്കാള്‍ മൊബൈലിനോടും മറ്റുമാണ് കൂടുതല്‍ താല്‍പര്യം.

സ്വര്‍ണത്തിന് വിലകൂടി

സ്വര്‍ണത്തിന് വിലകൂടി

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിച്ചതോടെ ആഭരണത്തിനുള്ള വില കുത്തനെ കൂടിയതോടും അതിനോടുള്ള താല്‍പര്യം കുറയാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മാസം അത് വര്‍ധിച്ച് അഞ്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തിന്റെ വില വര്‍ധിക്കാന്‍ കാരണമായി.

പരമ്പരാഗത വ്യാപാരികള്‍ക്ക് തിരിച്ചടി

പരമ്പരാഗത വ്യാപാരികള്‍ക്ക് തിരിച്ചടി

സ്വര്‍ണത്തോടുള്ള ആലുകളുടെ കമ്പം കുറഞ്ഞുവരുന്നതും മഞ്ഞലോഹത്തിന്റെ വിലകൂടിയതും രാജ്യത്തെ സ്വര്‍ണ വ്യാപാരികളെ ചെറുതായൊന്നുമല്ല ബാധിച്ചത്. എന്നാല്‍ അവര്‍ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഓണ്‍ലൈന്‍ വ്യാപാരം സജീവമായതോടെയാണ്. ഓണ്‍ലൈനിന്‍ കടകളെ അപേക്ഷത്തിന് കുറഞ്ഞ മാര്‍ജിനില്‍ സ്വര്‍ണം ലഭിക്കാന്‍ തുടങ്ങിയതോടെ ഉപഭേക്താക്കളേറെയും അവിടേക്ക് തിരിഞ്ഞിരിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു. 2016 മുതല്‍ പേടിഎം വഴി 30 ദശലക്ഷം ഉപഭോക്താക്കള്‍ മൂന്ന് ടണ്‍ സ്വര്‍ണവ്യാപാരമാണ് നടത്തിയത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X