തകര്‍ച്ചയില്‍ നിന്ന് ഉയിത്തെഴുന്നേറ്റ് ഇന്ത്യന്‍ രൂപ; ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ നേട്ടം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അഞ്ച് ആഴ്ചകളായി തുടരുന്ന തളര്‍ച്ചയ്ക്ക് ശേഷം വന്‍ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ രൂപ വീണ്ടും വിനിമയ വിപണിയില്‍ ഡോളറിനെതിരേ കരുത്ത് തെളിയിച്ചു. മാര്‍ച്ച് 180ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 68.53 എന്ന ഉയര്‍ന്ന നിലയിലായിരുന്നു. വിനിമയ വിപണിയില്‍ 57 പൈസയുടെ നേട്ടമാണ് രൂപ മാര്‍ച്ച് 18ന് നേടിയെടുത്തത്.

 

കൂര്‍ക്കംവലിയുടെ ആഴമളക്കാന്‍ സാറ- പുതിയ മൊബൈല്‍ ആപ്പ് നിങ്ങളുടെ ആരോഗ്യം കാക്കും

ഏഴ് മാസത്തിനിടയിലെ ഉയര്‍ന്ന മൂല്യം

ഏഴ് മാസത്തിനിടയിലെ ഉയര്‍ന്ന മൂല്യം

2018 ആഗസ്റ്റ് ഒന്നിനായിരുന്നു ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ രൂപ ഇത്രയും ഉയര്‍ന്ന മൂല്യം കൈവരിച്ചത്. അന്ന് ഡോളറിനെതിരേ 68.43 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. മാര്‍ച്ച് 19ന് ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഉയര്‍ന്ന് 68.51 എന്ന മികച്ച നിലയിലെത്തിയ ഘട്ടമുണ്ടായിരുന്നു. വിദേശ നിക്ഷേപത്തില്‍ മാര്‍ച്ച് മാസത്തിലുണ്ടായ വര്‍ധനയും എണ്ണ വിലയിലുണ്ടായ കുറവുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരാനുണ്ടായ പ്രധാന കാരണങ്ങള്‍. ഇന്ത്യന്‍ രൂപ കഴിഞ്ഞ ആറ് ദിവസമായി മുന്നേറ്റ സ്വഭാവമാണ് പ്രകടമാക്കുന്നത്.

മോദി തിരിച്ചുവരുമെന്ന പ്രതീക്ഷ

മോദി തിരിച്ചുവരുമെന്ന പ്രതീക്ഷ

നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലാണ് വിദേശ നിക്ഷേപത്തിലുണ്ടായ വര്‍ധനവിനും അതുവഴിയുള്ള രൂപയുടെ ഉയര്‍ന്ന വിനിമയ മൂല്യത്തിനും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്താനുമായുണ്ടായിരുന്ന യുദ്ധഭീതി ഇല്ലാതായതും ഡോളറിനെതിരായ രൂപയുടെ മുന്നേറ്റത്തിന് കാരണമായി.

സ്വര്‍ണ ഇറക്കുമതിയിലെ കുറവ്

സ്വര്‍ണ ഇറക്കുമതിയിലെ കുറവ്

സ്വര്‍ണ ഇറക്കുമതിയിലുണ്ടായ കുറവ് വ്യാപാര കമ്മി കുറയാനിടയാക്കിയതും രൂപയ്ക്കു നേട്ടമായി. ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ 10.81 ശതമാനം കുറഞ്ഞ് 258 കോടി ഡോളറായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 290 കോടി ഡോളറായിരുന്ന സ്ഥാനത്താണിത്. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനുമേല്‍ നേട്ടമുണ്ടാക്കിയതും ഇന്ത്യന്‍ രൂപയ്ക്ക് നേട്ടമായി.

വിദേശ നിക്ഷേപത്തിലെ വര്‍ധന

വിദേശ നിക്ഷേപത്തിലെ വര്‍ധന

ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുളള വിദേശ നിക്ഷേപ ഒഴുക്കിലുണ്ടായ വര്‍ധനയാണ് രൂപയ്ക്ക് ഡോളറിനെതിരെ വന്‍ കുതിപ്പ് നടത്താന്‍ സഹായ മറ്റൊരു പ്രധാന ഘടകം. മാര്‍ച്ച് മാസത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളില്‍ വന്‍ വളര്‍ച്ചയുണ്ടായി. വിദേശ നിക്ഷേപകര്‍ 1,771.61 കോടി രൂപയാണ് ബുധനാഴ്ച മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇറക്കിയത്. വിദേശ നിക്ഷേപത്തിലുണ്ടായ വര്‍ധന മാര്‍ച്ച് മാസത്തിന്റെ രണ്ടാം പകുതിയിലും തുടരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രതീക്ഷ. രണ്ടാം പകുതിയിലും നിക്ഷേപ രംഗത്ത് വര്‍ധനയുണ്ടായാല്‍ രൂപയുടെ മൂല്യം മാര്‍ച്ചില്‍ ഡോളറിനെതിരെ 65-66 എന്ന നിലവാരത്തിലേക്ക് വരെ ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനവുമായി ഷവോമിയും; എംഐ പേ നിങ്ങൾക്കും ഉപയോ​ഗിക്കാം

English summary

rupee comes back agaisnt dollar

rupee comes back agaisnt dollar
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X