ദില്ലി: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക ധനസഹായ പദ്ധതി തുടരാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ഇതുപ്രകാരം കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി 6000 രൂപ ധനസഹായം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി കിസാന്‍ സ്കീമിലെ രണ്ടാം ഗഡു 4.74 കോടി പേര്‍ക്ക് അടുത്തമാസം ലഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 10നു മുമ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ടാം ഗഡു വിതരണം ചെയ്യാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. രണ്ടാം ഗഡുവായി 2000 രൂപ ബാങ്ക് അക്കൗണ്ടുവഴിയാണ് കര്ഷകരിലേക്കെത്തുകയെന്ന് മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറിയിച്ചു.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 4.74 കോടി ഗുണഭോക്താക്കളില്‍ 2.74 കോടി പേര്‍ക്ക് ആദ്യ ഗഡുവായി 2000 രൂപ മാര്‍ച്ച് അവസാനത്തോടെ വിതരണം ചെയ്തിരുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുഴുവന്‍ പേര്‍ക്കും ആദ്യത്തെ രണ്ട് ഗഡുക്കള്‍ നല്‍കാനാണ് കമ്മീഷന് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഇതിനകം ഒന്നാം ഡഗു ലഭിക്കാത്തവര്‍ക്ക് 4000 രൂപ ഒന്നിച്ച് ലഭിക്കും.

ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി- പിഎം കിസാന്‍ പദ്ധതിക്കായി 75000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് 6000 രൂപ മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളായി നല്‍കുന്നതാണ് പദ്ധതി. രണ്ട് ഹെക്ടര്‍ വരെ കൃഷിയോഗ്യമായ ഭൂമിയുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. മാര്‍ച്ച് അവസാനത്തോടെ അവസാനിക്കുന്ന നടപ്പുസാവമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി ചെലവഴിക്കുന്നത് 20,000 കോടി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരി 24ന് ഘോരഖ്പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 1.01 കോടി കര്‍ഷകര്‍ക്ക് 2,021 കോടി രൂപ വിതരണം ചെയ്തുകൊണ്ടായിരുന്നു ഇത്. 12 കോടി കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി കണക്കാക്കുന്നതെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പായി 4.74 കോടി പേര് മാത്രമാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാം ഡഗു വിതരണം ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications