രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഫോണ്‍പെയുടെ ബ്രാന്റ് അംബാസഡറായി സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന് വരുന്നു. വിവോ ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്റിംഗ് പങ്കാളി കൂടിയായ ഫോണ്‍പെ ഈ അവസരം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ്. ഐപിഎല്‍ മല്‍സരവേളയില്‍ പരമാവധി പരസ്യങ്ങളിലൂടെ തങ്ങളുടെ ബ്രാന്റ് ജനങ്ങളില്‍ കൂടുതലായെത്തിക്കാനുള്ള ശ്രമത്തിലാണ് ഫോണ്‍പെ അധികൃതര്‍. ഇതിന്റെ മുന്നോടിയായി ദാദു കമിംഗ് സൂണ്‍ പരസ്യങ്ങളുമായി ഫോണ്‍പെ രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെമ്പാടുമുള് ജനങ്ങളില്‍ ഡിജിറ്റല്‍ പേമെന്റിന്റെ നേട്ടങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ആമിര്‍ഖാന്റെ പ്രശസ്തിയും താരമൂല്യവും സഹായകമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ ആമിര്‍ഖാന്റെ രാജ്യത്തെ സാമൂഹ്യമാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണെന്നും അതുകൊണ്ടുതന്നെ ഫോണ്‍പെയുടെ അംബാസഡറാവാന്‍ എന്തുകൊണ്ടും യോജിച്ച വ്യക്തിയാണദ്ദേഹമെന്നും ഫോണ്‍പെ സിഇഒ സമീര്‍ നിഗം പറഞ്ഞു.
വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഫോണ്‍പെ വിശ്വാസ്യതയുടെയും നവീനമായ കണ്ടെത്തലുകളുടെയും പ്രതീകമാണെന്ന് ആമിര്‍ഖാനും അഭിപ്രായപ്പെട്ടു. ഫോണ്‍പെയുടെ സന്ദേശം രാജ്യത്തെ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ കമ്പനിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
