ദില്ലി: തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തില്‍ വരികയാണെങ്കില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെ ധനകാര്യമന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്നെ കൊണ്ട് രാജ്യത്തിന് ഉപകാരമുണ്ടാവുമെങ്കില് ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകളോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
നിലവിലെ ജോലിയില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും എന്നാല്‍ പുതിയ അവസരങ്ങളോട് മുഖം തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദി തേര്‍ഡ് പില്ലര്‍ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രഘുറാം രാജന്. ഐഎംഎഫിലെ മുന്‍ ചീഫ് ഇക്കണോമിസ്റ്റായിരുന്ന രഘുറാം രാജന് ആര്‍ബിഐ ഗവര്‍ണറായി രണ്ടാം ഊഴം നല്കാന് എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിലവില്‍ ഷിക്കാഗോ യൂനിവേഴ്സിറ്റിയിലെ ഫിനാന്‍സ് പ്രഫസറായി ജോലി ചെയ്തുവരികയാണ് അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ടിഡിപി തുടങ്ങിയ പാര്‍ട്ടികളുള്‍ക്കൊള്ളുന്ന മഹാസഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ രഘുറാം രാജനെ ധനകാര്യമന്ത്രിയാക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അദ്ദേഹത്തിലുള്ള താല്പര്യം പ്രകടിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവച്ച അടിസ്ഥാന വരുമാന പദ്ധതിയായ ന്യായ് സ്കീമിനെ കുറിച്ച് നേരത്തേ രഘുറാമുമായി ചര്‍ച്ച ചെയ്തിരുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ 20 ശമതാനത്തോളം വരുന്ന ദരിദ്രവിഭാഗങ്ങള്‍ക്ക് മാസം 6000 രൂപ തോതില്‍ കൊല്ലത്തില്‍ 72000 രൂപ ലഭ്യമാക്കുന്നതാണ് പരിപാടി.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വിവിധ പാര്‍ട്ടികള്‍ എടുക്കാനിരിക്കുന്ന തീരുമാനത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്ന് രഘുറാം രാജന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അടിയന്തരമായി പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications