സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 23600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2950 രൂപയാണ് വില.
മാസാവസാനം വില താഴേയ്ക്ക്
മാസാവസാനം ആയതോടെ ഈ ആഴ്ച്ച സ്വർണ വിലയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്കാണ്. ഇന്നലെ പവന് 23840 രൂപയും ഗ്രാമിന് 2980 രൂപയുമായിരുന്നു വില.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില
ഇന്നത്തെ വിലയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ജനുവരിയിൽ സ്വർണ വില 23440 രൂപ വരെ കുറഞ്ഞിരുന്നു. ആഭരണ ആവശ്യകത കുറഞ്ഞതാണ് വില കുറയാനുള്ള പ്രാധാന കാരണം.
ഈ മാസത്തെ ഏറ്റവും കൂടിയ വില
ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് പവന് 24520 രൂപയാണ്. മാർച്ച് ഒന്നിനാണ് ഈ നിരക്കിൽ വിൽപ്പന നടന്നത്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ വില.
ഡൽഹി ബുള്ളിയൻ
തുടർച്ചയായ തളർച്ചയ്ക്കൊടുവിൽ ഡൽഹി ബുള്ളിയനിൽ ഇന്നലെ ഉണർവ് രേഖപ്പെടുത്തിയിരുന്നു. 10 ഗ്രാം സ്വര്‍ണത്തിനു 35 രൂപ വര്‍ധിച്ച് 33,095 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ബുള്ളിയന്‍ വിപണിയില്‍ വില ഉയര്‍ന്നപ്പോള്‍ പ്രാദേശിക വിപണികളില്‍ സ്വര്‍ണവില കുറഞ്ഞു.
ആഗോള വിപണി
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഓണ്‍സിന് 1,310.78 ഡോളറും വെള്ളി ഔണ്‍സിന് 15.32 ഡോളറുമാണ് ഇന്നലത്തെ നിരക്ക്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
