നൂലാമാലകളില്ല, ബാങ്കിൽ പോകേണ്ട, ഉടൻ വായ്പ; ഐസിഐസിഐ ബാങ്കിന്റെ പുത്തൻ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് പുതിയ രണ്ട് ഹോം ലോൺ സ്കീമുകൾ പ്രഖ്യാപിച്ചു. ഒരു കോടി രൂപ വരെയുള്ള വായ്പകളാണ് പദ്ധതികൾ വഴി ലഭിക്കുക. ഇവ യാതൊരു വിധ നൂലാമാലകളും പേപ്പർ വർക്കുകളുമില്ലാതെ ലോൺ ലഭിക്കുന്ന പദ്ധതിയാണ്. കൂടുതൽ വിവരങ്ങൾ ഇതാ..

 

ലോണിന് അർഹരായവർ

ലോണിന് അർഹരായവർ

ശമ്പളക്കാരായ ഉദ്യോ​ഗസ്ഥരാണ് ഐസിഐസിഐ ബാങ്കിന്റെ ഈ ഹോം ലോണിന് അർഹരായവർ. ഒരു കോടി രൂപ വരെ 30 വർഷ കാലാവധിയിലേയ്ക്ക് വരെ ഉപഭോക്താക്കൾക്ക് ലഭിക്കും. അപേക്ഷകന്റെ പ്രായം കൂടി പരി​ഗണിച്ചാകും കാലാവധി നിശ്ചയിക്കുന്നത്.

ഇന്റർനെറ്റ് ബാങ്കിം​ഗ് വഴി

ഇന്റർനെറ്റ് ബാങ്കിം​ഗ് വഴി

ലോണിന് അപേക്ഷിക്കാനോ പേപ്പർ വർക്കുകൾക്കോ ബാങ്കിൽ പോകുകയോ ക്യൂ നിൽക്കുകയോ വേണ്ട എന്നതാണ് ഏറ്റവും ആകർഷകമായ കാര്യം. ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോ​ഗിച്ച് വായ്പയെടുക്കാം.

ഇൻസ്റ്റാ ടോപ് അപ് ലോൺ

ഇൻസ്റ്റാ ടോപ് അപ് ലോൺ

ഇൻസ്റ്റാ ടോപ് അപ് ലോൺ ആണ് ബാങ്കിന്റെ മറ്റൊരു വായ്പാ പദ്ധതി. ഈ പദ്ധതി പ്രകാരം നിലവിൽ വായ്പ എടുത്തവർക്ക് 20 ലക്ഷം രൂപ വരെ അധികമായി എടുക്കാം. 10 വർഷം വരെയാണ് ഇതിന് അധികമായി ലഭിക്കുന്ന കാലാവധി. ഈ ലോണും പേപ്പർ വർക്കുകളുടെ ആവശ്യമില്ല. നെറ്റ് ബാങ്കിം​ഗ് വഴി വായ്പാ തുക അക്കൗണ്ടിലെത്തും.

പലിശ നിരക്ക്

പലിശ നിരക്ക്

അഞ്ച് ലക്ഷം മുതൽ 10 കോടി വരെയുള്ള വായ്പകയ്ക്ക് 8.85 ശതമാനം മുതൽ 9.05 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്ക് ഭവന വായ്പകളുടെ പലിശ നിരക്ക്. 3 മുതൽ 30 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.

malayalam.goodreturns.in

English summary

ICICI Bank Launches 2 Instantaneous Home Loan Offers

On Thursday, the private sector lender ICICI Bank announced the launch of 2 instantaneous home loan offerings. Of the two, one will provide instantaneous and paperless home loan of up to Rs. 1 crore.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X