കാർ വാങ്ങാൻ പ്ലാനുണ്ടോ? വേ​ഗം ബുക്ക് ചെയ്യൂ, ഏപ്രിൽ മുതൽ വില കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹനം വാങ്ങാൻ പ്ലാൻ ഉള്ളവർ മാർച്ച് 31ന് മുമ്പ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. കാരണം ഏപ്രിൽ മുതൽ സംസ്ഥാനത്ത് വാഹനങ്ങൾക്ക് മേലുള്ള നികുതി ഒരു ശതമാനം വര്‍ദ്ധിക്കും. കൂടാതെ വിവിധ വാഹന കമ്പനികളും ഏപ്രിൽ മുതൽ വില വർദ്ധനവ് പ്രഖ്യാപിചിട്ടുണ്ട്.

 

പ്രളയ പുനര്‍നിര്‍മാണത്തിനായി

പ്രളയ പുനര്‍നിര്‍മാണത്തിനായി

പ്രളയ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസിന് വേണ്ടിയാണ് വാഹനങ്ങൾക്ക് മേലുള്ള നികുതി ഒരു ശതമാനം വര്‍ദ്ധിപ്പിക്കുന്നത്. അതിനാൽ ഏപ്രിൽ മുതൽ വാഹനങ്ങളുടെ വിലയ്ക്ക് അനുസരിച്ച് ഒരു ലക്ഷം രൂപ വരെ അധികം നല്‍കേണ്ടി വരും. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവും ലഭിക്കും

സംസ്ഥാനത്തിന് നേട്ടം

സംസ്ഥാനത്തിന് നേട്ടം

ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ സർക്കാരിന് അനുമതി നല്‍കിയിരുന്നു. ഇതിലൂടെ ഈ വര്‍ഷം 500 കോടി രൂപ കിട്ടുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

ടാറ്റാ കാറുകൾക്ക് വില കൂടും

ടാറ്റാ കാറുകൾക്ക് വില കൂടും

ടാറ്റയുടെ കാറുകൾക്ക് അടുത്ത മാസം മുതൽ വില കൂടും. വിവിധ മോഡലുകൾക്ക് 25,000 രൂപ വരെ വില ഉയരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. പുതുക്കിയ വില ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഉയര്‍ന്നു വരുന്ന ഉത്പാദനച്ചെലവും വിപണിയിലെ മാറ്റങ്ങളുമാണ് വില വർദ്ധനവിന് കാരണമെന്നും കമ്പനി അറിയിച്ചു.

മഹീന്ദ്രയും വില കൂട്ടുന്നു

മഹീന്ദ്രയും വില കൂട്ടുന്നു

പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയും അവരുടെ വാഹനങ്ങളുടെ വില കൂട്ടുന്നു. ഏപ്രിൽ മുതൽ വില വർദ്ധിപ്പിക്കാനാണ് തീരുമാനം. 5000 മുതൽ 73000 രൂപ വരെ വർദ്ധനവുണ്ടാകും. അസംസ്കൃത വസ്തുക്കളുടെ ചെലവ് ഉയർന്നതാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനി വ്യക്തമാക്കി.

റെനോ ക്വിഡ്

റെനോ ക്വിഡ്

റെനോയുടെ ജനപ്രിയ മോഡലായ ക്വിഡിന്റെ വിലയും ഉടൻ വർദ്ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ മുതൽ ക്വിഡിന്റെ വിലയിൽ മൂന്ന് ശതമാനം വർദ്ധനവുണ്ടാകും.

malayalam.goodreturns.in

Read more about: car price കാർ വില
English summary

Vehicle price rise up to 73,000 from April

Auto major Mahindra & Mahindra (M&M) on Thursday said it will increase the price of its passenger and commercial vehicles by Rs 5,000 to Rs 73,000 from April.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X