ദില്ലി: രാജ്യത്തെ വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സസിന്റെ പുതിയ തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട 135 സ്റ്റാര്‍ട്ടപ്പുകളെ എയ്ഞ്ചല്‍ ടാക്സില്‍ നിന്നൊഴിവാക്കാനാണ് സിബിഡിടി തീരുമാനിച്ചിരിക്കുന്നത്. ചെറുകിട സംരംഭകര്‍ക്ക് ആശ്വസിക്കാന്‍ വകനല്കുന്നതാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന് വകുപ്പ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഫെബ്രുവരിയില്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. 25 കോടി രൂപയില്‍ കവിയാത്ത മൂലധനമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നായിരുന്നു അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം 170 സംരംഭക കമ്പനികള്‍ നികുതിയിളവ് തേടി അപേക്ഷ നല്കി.
സ്റ്റാര്‍ട്ടപ്പുകള്‍ മൂലധനസമാഹരണത്തിന്റെ ഭാഗമായി സ്വരൂപിക്കുന്ന തുകയ്ക്ക് നല്‍കേണ്ട ആദായ നികുതിയാണ് എയ്ഞ്ചല്‍ ടാക്സ്. ആദായനികുതി നിയമത്തിന്റെ 56(2)7ബി സെക്ഷന്‍ പ്രകാരം നല്‍കേണ്ട ഈ നികുതി ഒഴിവാക്കി നല്‍കുന്നത് പുതുസംരംഭകര്‍ക്ക് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, എയ്ഞ്ചല്‍ ടാക്സ് ഒഴിവാക്കി നല്‍കിയെങ്കിലും നികുതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത് വലിയ പരാതികള്ക്കി ഇടം നല്‍കിയിരുന്നു.

എയ്ഞ്ചല്‍ ടാക്സില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളുടെ വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വകുപ്പ് പിഡിഎഫ് ഫോര്‍മാറ്റിലാണ് പ്രത്യക്ഷ നികുതി വകുപ്പിന് നല്‍കിയിരുന്നത്. ഇത് ഓരോന്നും മാന്വലായി പരിശോധിച്ച ശേഷമാണ് സ്റ്റാര്‍ട്ടപ്പുകളെ നികുതിയില്‍ നിന്നൊഴിവാക്കിയ കാര്യം ഉപഭോക്താക്കളെ അറിയിക്കുന്നത്. ഈ കാലതാമസം ഒഴിവാക്കാന്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
