ബെംഗളൂരു: വ്യാഴാഴ്ച അവസാനിക്കുന്ന ത്രിദിന ബോര്‍ഡ് യോഗത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും നികുതി നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനമെടുക്കുമെന്ന് റോയിട്ടേഴ്സ് പോള്‍. കഴിഞ്ഞ ഡിസംബറില്‍ ആര്‍ബിഐ ഗവര്‍ണറായി ശക്തികന്ത ദാസിനെ നിയമിച്ചതോടെ ഇതിനുള്ള സാധ്യത തെളിഞ്ഞതായും 70 സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കിടയില്‍ റോയിട്ടേഴ്സ് നടത്തിയ വോട്ടെടുപ്പ് അഭിപ്രായപ്പെടുകയുണ്ടായി. വോട്ടെടുപ്പില്‍ പങ്കെടുത്ത 85 ശതമാനം പേര്‍ക്കും ഇതേ അഭിപ്രായമാണ്.
റിപ്പോ റേറ്റ് 6 പോയിന്റാക്കും
റിപ്പോ റേറ്റ് വീണ്ടും കുറച്ച് 6 പോയിന്റാക്കാനാണ് സാധ്യത. അടുത്ത യോഗത്തില്‍ ഒരു തവണ കൂടി നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങിനെ കുറയ്ക്കുന്ന നിരക്ക് അടുത്ത വര്‍ഷം പകുതിവരെ തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചായി മൂന്നാം വട്ടവും റിപ്പോ നിരക്ക് ആര്‍ബിഐ ഉയര്‍ത്തുകയാണെങ്കില്‍ 2010നു ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കിലേക്ക് അത് പോകും.
ആര്‍ബിഐക്കു മേല്‍ സമ്മര്‍ദ്ദം
പണപ്പെരുപ്പ നിരക്ക് കുറയാനുള്ള സാധ്യതയും മികച്ച സാമ്പത്തിക വളര്‍ച്ചയുമാണ് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള കാരണമായി ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ഇക്കണോമിസ്റ്റുകളുടെ അഭിപ്രായം. പലിശ നയങ്ങള്‍ ലഘൂകരിക്കാന്‍ ആര്‍ബിഐക്കു മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ നിരക്ക് കുറച്ചതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്നും വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച- കണക്ക് വ്യാജമോ?
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ വിശ്വാസയോഗ്യമാണോ എന്നതായിരുന്നു റോയിട്ടേഴ്സ് പോളിലെ മറ്റൊരു ചോദ്യം. എന്നാല്‍ 53 ശതമാനം പേരും അവയില്‍ മറിമായങ്ങള്‍ നടന്നിട്ടില്ലെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ 47 ശതമാനം പേരും കണക്കുകളില്‍ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതു പതിവാണെന്നും ഇന്ത്യയും ആ വഴിക്കാണ് പോകുന്നതെന്നുമാണ് ചിലരുടെ അഭിപ്രായം.
സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്ലത് ബിജെപി
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്നാണ് പോളില്‍ പങ്കെടുത്ത മുഴുവന്‍ പേരും അഭിപ്രായപ്പെട്ടത്. എന്‍ഡിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയല്ലാതെ മികച്ച സാമ്പത്തിക വളര്‍ച്ച പദ്ധതി മുന്നോട്ടുവയ്ക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് ഇതിന് കാരണമായ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഓഹരി വിപണിയുടെ വളര്‍ച്ചയ്ക്ക് എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് റോയിട്ടേഴ്സിന്റെ മറ്റൊരു സര്‍വേ അഭിപ്രായപ്പെട്ടിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications