വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോടു മദ്രാസ് ഹൈക്കോടതി. ഫെബ്രുവരി 16 നുളളിൽ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ ആവശ്യം.
പരാതിയെ തുടർന്ന്
ടിക് ടോക് ആപ്ലിക്കേഷനു വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ. മുത്തുകുമാർ ആണ് ഹർജി നൽകിയത്. ഇദ്ദേഹത്തിന്റെ പൊതു താത്പര്യ ഹർജി പരിഗണിച്ചതിനെ തുടർന്നാണ് ഹൈക്കോടതി കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അശ്ലീല ഉള്ളടക്കം
ഇന്ത്യൻ സംസ്ക്കാരത്തെ നശിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഈ ആപ്പ് വഴി പ്രചരിക്കുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. അശ്ലീല ഉള്ളടക്കങ്ങളുള്ള വീഡിയോകൾ ടിക് ടോക്ക് വഴി പ്രചരിക്കുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾക്കും നിയന്ത്രണം
ടിക് ടോക്കിൽ നിർമ്മിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാധ്യമങ്ങൾക്കും കോടതി നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ടിക് ടോക് ആപ്ലിക്കേഷൻ ഉപയോഗിച്ചു നിർമ്മിച്ച വീഡിയോകൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.
ടിക് ടോക് നിരോധിച്ച മറ്റ് രാജ്യങ്ങൾ
സ്വകാര്യത മുൻ നിർത്തി അമേരിക്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ടിക്ടോക്കിനു നിരോധനമേർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഇന്ത്യയിലും നിരോധനം ഏർപ്പെടുത്തണമെന്നാണ് പരാതിക്കാരന്റെ ഹർജി.
ചൈനീസ് ആപ്പ്
ചൈനീസ് ആപ്പാണ് ടിക് ടോക്ക്. ടിക് ടോക്കിൽ 104 മില്യണിൽ അധികം ഇന്ത്യൻ ഉപഭോക്താക്കളാണുള്ളത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications