ദില്ലി: വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമാവുന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തങ്ങള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഏകജാലക സംവിധാനം നടപ്പിലാക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിദ്യാഭ്യാസ രംഗത്ത് തങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി വിശദീകരിച്ചത്.

വിദ്യാഭ്യാസ വായ്പ എടുക്കുന്നവര്‍ക്ക് നടപടികള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിംഗിള്‍ വിന്‍ഡോ സമ്പ്രദായം കൊണ്ടുവരിക. അതോടൊപ്പം വായ്പയെടുത്ത വിദ്യാര്‍ഥി ജോലിയിലൂടെയോ സ്വയം തൊഴിലിലൂടെയോ വരുമാനം ഉണ്ടാക്കിത്തുടങ്ങുന്നതു വരെ വായ്പയ്ക്ക് പലിശ ഈടാക്കില്ലെന്ന പ്രഖ്യാപനവും രാഹുല്‍ ഗാന്ധി നടത്തി. 2019 മാര്‍ച്ച് 31 വരെയുള്ള എല്ലാ വിദ്യാഭ്യാസ വായ്പകളുടെയും പിഴപ്പലിശ എഴുതിത്തുള്ളുമെന്നും രാഹുല്‍ അറിയിച്ചു.
അതോടൊപ്പം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കോളേജുകളുടെയും സര്‍വകലാശാലകളുടെയും സ്വയംഭരണാധികാരം പുനസ്ഥാപിക്കും. എല്ലാ മേഖലകളിലുമുള്ളവര്‍ക്കും ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് പിന്നോക്ക മേഖലകളില്‍ അത്യാധുനിക യൂനിവേഴ്സിറ്റികള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വചിക്കുന്ന സ്റ്റുഡന്റ്സ് റൈറ്റ്സ് ലോ (വിദ്യാര്‍ഥി അവകാശ നിയമം) കൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications