ദില്ലി: ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ബിജെപിയുടെ ഈ വാഗ്ദാനം. 2024 ആകുമ്പോഴേക്കും രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200 കടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവില്‍ 101 വിമാനത്താവളാണ് രാജ്യത്ത് വിമാനസര്‍വീസുകള്‍ നടത്തുന്നത്.

2014ല്‍ 65 വിമാനത്താവളങ്ങളുണ്ടായിരുന്ന സ്ഥാനത്താണ് 2019 ആകുമ്പോഴേക്ക് 101 ആയി ഉയര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ വിമാനത്താവളങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഏറ്റവും അവസാനമായി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച വിമാനത്താവളം സിക്കിമിലെ പാക്യോംഗ് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടായിരുന്നു. 201 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളം തലസ്ഥാന നഗരിയായ ഗാംഗ്ടോക്കില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ മാത്രം അകലെയാണ്.
ഇതിനു പുറമെ, കഴിഞ്ഞ ഫെബ്രുവരിയില്‍ അരുണാചല്‍ പ്രദേശിലെ ഹൊളോംഗി വിമാനത്താവളം ഉദ്ഘാടനം ചെയ്തതും പ്രധാനമന്ത്രിയായിരുന്നു. രാജ്യത്തെ വിനോദസഞ്ചാര രംഗത്തിന് വലിയ ഉണര്‍വേകുന്നതാണ് ഈ വിമാനത്താവളം. ഇതിനു പുറമെ, രാജ്യത്തെ വ്യോമയാന രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2017 മുതല്‍ ഉഡാന്‍ സര്‍വീസുകള്‍ക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ആഭ്യന്തര യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications