പേടിഎം വഴി ഇനി ഓഹരികളും വാങ്ങാം; ഡിസ്കൗണ്ടുകൾ ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേടിഎം സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്ക് കടക്കുന്നു. ഏതാനും മാസങ്ങള്‍ക്കകം സ്റ്റോക് ബ്രോക്കിങ് സേവനം അവതരിപ്പിക്കുമെന്ന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ വ്യക്തമാക്കിയിരിക്കുന്നത്.

 

പേടിഎം മണിയിലൂടെ

പേടിഎം മണിയിലൂടെ

കമ്പനിയുടെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗമായ 'പേടിഎം മണി'യിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുക. ഇതിന്‍റെ ഭാഗമായി ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ പേടിഎം അംഗത്വവും എടുത്തു കഴിഞ്ഞു. ഓഹരി നിയന്ത്രണ ബോര്‍ഡായ സെബിയില്‍ നിന്ന് ഇത് സംബന്ധിച്ച അംഗീകാരവും പേടിഎമ്മിന് ലഭിച്ചു.

ഡിസ്കൗണ്ട് ബ്രോക്കിങ് സേവനം

ഡിസ്കൗണ്ട് ബ്രോക്കിങ് സേവനം

ഓഹരികൾ വാങ്ങാൻ കൂടുതൽ ഡിസ്കൗണ്ടുകൾ വാ​ഗ്ദാനം ചെയ്യുന്ന ഡിസ്കൗണ്ട് ബ്രോക്കിങ് സേവനമായിരിക്കും കമ്പനി നല്‍കുക. പേടിഎം മണി ആപ്പ് മൊബൈലിലുള്ള എല്ലാ ഉപഭോക്താക്കൾക്കും സ്റ്റോക്കുകൾ വളരെ എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും സാധിക്കുന്ന രീതിയിലാകും പദ്ധതി നടപ്പിലാക്കുക. ഓഹരി വിപണിയിലെ ഒരു സുപ്രധാന മാറ്റത്തിന്റെ തുടക്കമാകും പേടിഎമ്മിന്റെ സ്റ്റോക്ക് ബ്രോക്കിം​ഗ്.

മ്യൂച്വൽഫണ്ടുകൾ വാങ്ങാം

മ്യൂച്വൽഫണ്ടുകൾ വാങ്ങാം

നിലവിൽ പേടിഎം മണിയിലൂടെ മ്യൂച്വൽഫണ്ടുകൾ വാങ്ങാൻ സാധിക്കും. പേടിഎം മണി വഴി 100 രൂപ മുതലുള്ള സിപുകളിൽ നിക്ഷേപം നടത്താവുന്നതാണ്. അലിബാബയുടെ പിന്തുണയോടെയാണ് നിലവിൽ പേടിഎം മണിയുടെ പ്രവർത്തനം.

സ്വർണ വ്യാപാരം നടത്താം

സ്വർണ വ്യാപാരം നടത്താം

പേടിഎം മണി വഴി സ്വർണ വ്യാപാരവും നടത്താവുന്നതാണ്. ഇതിനുള്ള അനുമതി പേടിഎം നേരത്തേ തന്നെ നേടിയിരുന്നു. നിലവിൽ 25 കോടിയിലധികം ഉപഭോക്താക്കാൾ പേടിഎം മണിയ്ക്കുണ്ടെന്നാണ് കണക്കുകൾ.

malayalam.goodreturns.in

English summary

Paytm Money Gets Approval For Stock Trading

Great news for all Paytm Money users: Securities & Exchange Board of India (SEBI) has allowed Paytm Money users to buy and sell stocks via their app.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X