വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള 50െേറ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് അമേരിക്ക നല്കി വരുന്ന നികുതിയിളവുകള്‍ പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ രണ്ട് യു.എസ് സെനറ്റര്‍മാര്‍ തന്നെ രംഗത്തെത്തി. ട്രംപിന്റെ തീരുമാനം സാധാരണക്കാരായ അമേരിക്കന്‍ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നും സമവായ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും സെനറ്റര്‍മാരായ ജോണ്‍ കോര്ണിന്, മാര്‍ക്ക് വാര്‍ണര്‍ എന്നിവര്‍ യുഎസ് ട്രേഡ് ഓഫീസിനെഴുതിയ കത്തില്‍ വ്യക്തമാക്കി.
ശമ്പളമില്ല; ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ മൗനപ്രതിഷേധം സംഘടിപ്പിച്ചു
യുഎസ് ഉപഭോക്താക്കളെ ബാധിക്കും
തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തിരുന്നു. മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു ഇത്. മറിച്ചൊരു തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് എടുത്തില്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ ഈ തീരുമാനം നടപ്പാവും. ഇന്ത്യയാവട്ടെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണുള്ളത്.
തെരഞ്ഞെടുപ്പ് വരെ നീട്ടിവയ്ക്കണം
യുഎസ് പ്രസിഡന്റിന്റെ മനസ്സ് മാറിയില്ലെങ്കില്‍ മെയ് ആദ്യ വാരത്തില്‍ തന്നെ നികുതിയിളവ് പിന്‍വലിക്കാനുള്ള തീരുമാനം നടപ്പിലാവും. ഈ പശ്ചാത്തലത്തിലാണ് സെനറ്റര്‍മാരുടെ കത്ത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മാറ്റിവയ്ക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുകയുണ്ടായി. ഇന്ത്യയ്ക്കുള്ള ആനുകൂല്യം എടുത്ത് കളഞ്ഞാല്‍ അതിന് പ്രതികാരമായി ഇന്ത്യ അവശ്യസാധനങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്താന്‍ സാധ്യതയുണ്ടെന്നും അത് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഭാരമായി മാറുമെന്നും കത്തില്‍ പറയുന്നു.
ഇന്ത്യയുമായി വ്യാപാര പ്രശ്നങ്ങള്‍
ഇന്ത്യയുമായി അമേരിക്കയ്ക്ക് വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അനവധിയുണ്ടെന്ന് സമ്മതിക്കുന്നു. ഇന്ത്യന്‍ കമ്പോളത്തിലുള്ള നിയന്ത്രണങ്ങളാണ് ഇവയില്‍ പ്രധാനം. അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. അതേസമയം, 1970 മുതല്‍ ഇന്ത്യയ്ക്ക് നല്‍കിവരുന്ന നികുതിയിളവ് പിന്‍വലിക്കുന്നത് അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയായേക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവര്‍ക്കു പുറമെ, മുപ്പതോളം മറ്റ് സെനറ്റര്‍മാരും ട്രംപിന്റെ തീരുമാനം തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ ഇളവുകള്‍ നല്‍കണം
തീരുമാനം മാറണമെങ്കില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കാര്യമായ വ്യാപര ഇളവുകള്‍ അമേരിക്കയ്ക്ക് ലഭിക്കണമെന്ന വാശിയിലാണ് യു.എസ്. ഇന്ത്യയുമായി ഇക്കാര്യത്തില്‍ ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നാണ് യു.എസ് നിലപാട്. ഇതേത്തുടര്‍ന്നാണ് ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തതെന്നാണ് വിലയിരുത്തല്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications