ദില്ലി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും നിയമവിരുദ്ധ സന്ദേശങ്ങള്‍ കൈമാറാനും ഉപയോഗിച്ച വാട്ട്സ്ആപ്പ് നമ്പറുകള്‍ അധികൃതര്‍ കൂട്ടത്തോടെ ബ്ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന്റെ പിറ്റേദിവസമാണ് ആദ്യത്തെ വാട്ട്സ്ആപ്പ് നമ്പര്‍ പ്രവര്‍ത്തന രഹിതമാക്കിയത്. എത്ര കാലത്തേക്കാണ് നടപടിയെന്ന് വ്യക്തമല്ല.

നിയമവിരുദ്ധമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയ വാട്ട്സ്ആപ്പ് നമ്പറുകള്ക്കെതിരേയാണ് വാട്ട്സ്ആപ്പ് അധികൃതര്‍ നടപടി കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഇലക്ഷന് കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് ആ നമ്പറിലെ വാട്ട്സ്ആപ്പ് സൗകര്യം ഡീആക്ടിവേറ്റ് ചെയ്യുന്നതാണ് നടപടി. തെളിവെന്ന രീതിയില്‍ ഇത്തരം പ്രചാരണ സാധനങ്ങളുടെ വാട്ട്സ്ആപ്പിലെ സ്ക്രീന്‍ ഷോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ക്ക് കൈമാറുന്നുണ്ട്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നതിന്റെ അവസാന 48 മണിക്കൂറിനിടയില്‍ 500ഓളം ഫെയ്സ്ബുക്ക് പോസ്റ്റുകളും രണ്ട് ട്വിറ്റര്‍ പോസ്റ്റുകളും അധികൃതര്‍ നീക്കം ചെയ്യുകയുണ്ടായി. നിയമവിരുദ്ധമെന്നു കണ്ടതിനെ തുടര്‍ന്നാണിത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിലാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ നടപടികളുണ്ടായത്.
കാര്യങ്ങളറിയാന്‍ സോഷ്യല്‍ മീഡിയ ആവശ്യമുണ്ടോ? ഇല്ലെന്ന് പറയുന്നത് സിവില്‍ സര്‍വീസ് വിജയികള്‍
തെരഞ്ഞെടുപ്പ് വേളയില്‍ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് നേരത്തേ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് അനുസരിച്ചാണ് നടപടി. വാട്ട്സ്ആപ്പിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനമില്ല എന്നതിനാല്‍, തെറ്റായി ഉപയോഗിച്ചതിന്റെ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ആ നമ്പറിലേക്കുള്ള വാട്ട്സ്ആപ്പ് സേവനം തന്നെ നിര്‍ത്തിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആളുകളെ അവരുടെ അനുവാദമില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള പരിഷ്ക്കാരങ്ങളുമായി വാട്ട്സ്ആപ്പ് നേരത്തേ രംഗത്തുവന്നിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications