ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാങ്ക് നിക്ഷേപമുള്ള രാഷ്ട്രീയ പാര്‍ട്ടി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി). 670 കോടി രൂപയാണ് 2018 ഡിസംബര്‍ മാസം ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നതെന്നാണ് പാര്‍ട്ടി തന്നെ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഫെബ്രുവരി 25ന് അറിയിച്ചിരുന്നു. കാപിറ്റല്‍ റീജ്യണിലെ എട്ട് പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകളിലാണ് ബിഎസ്പി 669 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്. പണമായി 95.54 ലക്ഷം രൂപ കൈവശം ഉണ്ടെന്നും കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിലുണ്ട്.

ഉത്തര്‍ പ്രദേശിലെ തന്നെ സമാജ്വാദി പാര്‍ട്ടി (എസ്പി) യാണ് ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. എസ്പിയുടെ പക്കല്‍ 471 കോടി രൂപയാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ കൈവശം 196 കോടി രൂപയുണ്ട്. തെലുഗുദേശം പാര്‍ട്ടിക്ക് 107 കോടി രൂപയും ബിജെപിക്ക് 82 കോടി രൂപയുമാണ് ബാങ്കിലുള്ളത്. പട്ടികയില്‍ ഏറ്റവും പുറകില്‍ സിപിഎമ്മും ആംആദ്മി പാര്‍ട്ടിയുമാണ്. ഇരു പാര്‍ട്ടികളുടെയും പക്കല്‍ മൂന്ന് കോടി രൂപ മാത്രമാണ് ഉള്ളതെന്ന് കമ്മീഷന് നല്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ അടച്ച ആദായ നികുതിയുമായി ബന്ധപ്പെട്ട് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത് 2017 ല്‍ 1034 കോടിയും 2018 ല്‍ 1027 കോടിയും ബിജെപിയുടെ വരുമാനമായി രേഖപ്പെടുത്തിയെന്നാണ്. ഇതേ കാലത്ത് ബിഎസ്പിയുടെ വരുമാനം 174 കോടിയില്‍ നിന്ന് 52 കോടിയിലേക്ക് കുത്തനെ താഴ്ന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
