ജെനീവ: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരേ ലോക വ്യാപാര സംഘടനയില്‍ അമേരിക്ക. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എല്ലാ മേഖലകളിലും വളര്‍ച്ച നേടിക്കഴിഞ്ഞതായും വികസ്വര രാജ്യം (ഡെവലപ്പിംഗ് കണ്ട്രി) എന്ന പദവി എടുത്തുകളയണമെന്നുമാണ് അമേരിക്കുടെ ആവശ്യം. 1995 വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന് ആരംഭിച്ചപ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അന്നത്തെ സ്ഥിതിവച്ച് അനുവദിച്ച വ്യാപാര ഇളവുകള്‍ ഇപ്പോഴും തുടരുന്നത് ശരിയല്ലെന്നാണ് അമേരിക്കയുടെ യൂറോപ്യന്‍ യൂനിയന്റെയും നിലപാട്.
ഓൺലൈൻ ഷോപ്പിംഗിനിടെ തട്ടിപ്പ്; അക്കൗണ്ടിൽ നിന്ന് 2.5 ലക്ഷം നഷ്ട്ടപ്പെട്ടു,തട്ടിപ്പുകാരെ സൂക്ഷിക്കുക
അരി, ഗോതമ്പ്, പരുത്തി തുടങ്ങിയവയ്ക്ക് ഇന്ത്യ നല്കുന്ന സബ്സിഡികള്‍ ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും എതിരാണെന്നാണ് അമേരിക്കയുടെ വാദം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായം വിവേചനപരമാണെന്നും വിദേശകമ്പനികള്‍ക്ക് അത് ദോഷകരമായി മാറുന്നുവെന്നും അമേരിക്ക പറയുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് ലോക വ്യാപാര സംഘടന അനുവദിച്ച ഈ ഇളവുകള്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്റെയും മറ്റും വാദം.

എന്നാല്‍ ഈ വാദത്തെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തു. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും എന്നാല്‍ വികസിത രാജ്യമെന്ന പദവി കൈവരിക്കാന്‍ ഇനിയും ഏറെ കാലം എടുക്കുമെന്നാണ് ഇന്ത്യയുടെ വാദം.
രാജ്യത്തെ ആളോഹരി വരുമാനം, ആഗോള വികസന സൂചികയില്‍ രാജ്യത്തിന്റെ സ്ഥാനം, കാര്‍ഷിക മേഖലയിലെ പിന്നോക്കാവസ്ഥ, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വരുമാനത്തിലെ അന്തരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് ഇന്ത്യ വികസ്വര രാജ്യമെന്ന പരിഗണനയ്ക്ക് തുടര്‍ന്നും അര്‍ഹയാണ് എന്നാണ് ഇന്ത്യന്‍ നിലപാട്. ഇന്ത്യയുടെ നിലപാടിനെ അനുകൂലിച്ച് ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള നിരവധി വികസ്വര രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കുള്ള വ്യാപാര ഇളവുകള്‍ നിഷേധിക്കുന്നത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ പക്ഷം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications