ഓൺലൈൻ ഷോപ്പിം​ഗിനിടെ തട്ടിപ്പ്; അക്കൗണ്ടിൽ നിന്ന് 2.5 ലക്ഷം നഷ്ട്ടപ്പെട്ടു,തട്ടിപ്പുകാരെ സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈനിൽ നിന്ന് ഫർണീച്ചർ വാങ്ങുന്നതിനിടെ അക്കൗണ്ടിൽ നിന്ന് 2.5 ലക്ഷം രൂപ നഷ്ട്ടപ്പെട്ടു. ഡൽഹിയിലെ ഒരു ബിസിനസുകാരന്റെ അക്കൗണ്ടിൽ നിന്നാണ് ഷോപ്പിം​ഗ് നടത്തുന്നതിനിടെ പണം നഷ്ട്ടപ്പെട്ടത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഓഫീസിലേയ്ക്ക് സെക്കൻ‍ഡ് ഹാൻഡ് ഫർണീച്ചർ വാങ്ങുന്നതിനിടെയാണ് പണം നഷ്ട്ടപ്പെട്ടത്. ഫർണീച്ചർ വിൽക്കാനുണ്ടെന്ന പേരിൽ വിരമിച്ച സൈനികനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഹാക്കർ തട്ടിപ്പ് നടത്തിയത്. കുറഞ്ഞ വിലയ്ക്ക് ഫർണീച്ചർ എന്ന വാ​ഗ്ദാനത്തിൽ വീഴുകയായിരുന്നു ബിസിനസുകാരൻ.

തട്ടിപ്പ്

തട്ടിപ്പ്

ഫർണീച്ചർ വാങ്ങാൻ ബിസിനസുകാരൻ തയ്യാറായതോടെ ഇയാളുടെ ഫോണിലേയ്ക്ക് പേയ്മെന്റ് സംബന്ധിച്ച മെസേജ് ഹാക്കർ അയച്ചു. ഓൺലൈൻ ഷോപ്പിം​ഗ് നടത്തുമ്പോൾ ലഭിക്കാറുള്ളതു പോലെ തന്നെ ഉത്പന്നത്തിന്റെ വിവരങ്ങൾ അടങ്ങുന്ന ലിങ്ക് സഹിതമുള്ള മെസേജാണ് ലഭിച്ചത്. എന്നാൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ ഹാക്കറിന് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭിക്കുകയും അതുവഴി തട്ടിപ്പ് നടത്തുകയുമായിരുന്നു.

തട്ടിപ്പുകാരെ സൂക്ഷിക്കുക

തട്ടിപ്പുകാരെ സൂക്ഷിക്കുക

മാ‍ർക്കറ്റ് വിലയെക്കാൾ കുറഞ്ഞ വില വാ​ഗ്ദാനം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ വീഴാതെ സൂക്ഷിക്കുക.
നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ വിൽപനക്കാരനുമായി പങ്കിടുന്നതിന് മുമ്പ് ​ഗൂ​ഗിളിൽ സെല്ലറുടെ പ്രൊഫൈൽ ഫോട്ടോ നൽകി പരിശോധിക്കുക. ഹാക്കർമാർ സാധാരണയായി ഒരു ഫോട്ടോ ഉപയോ​ഗിച്ച് ഒന്നലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നുണ്ടാകും.
വിൽപ്പനക്കാരന്റെ ഐഡന്റിന്റി സംബന്ധിച്ച കാര്യത്തിൽ സംശയമുണ്ടെങ്കിൽ, നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ ഒരിയ്ക്കലും പങ്കിടരുത്.

ലിങ്കുകളെ സൂക്ഷിക്കുക

ലിങ്കുകളെ സൂക്ഷിക്കുക

അജ്ഞാത നമ്പറിൽ നിന്ന് എസ്എംഎസ് ആയി ലഭിക്കുന്ന ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഇത് നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും. എസ്എംഎസ് വഴി മാത്രമല്ല ഇ-മെയിലിലൂടെ ലഭിക്കുന്ന ലിങ്കുകളിലും ക്ലിക്ക് ചെയ്യരുത്.

URL അഡ്രസ്

URL അഡ്രസ്

URL അഡ്രസ് "www" എന്നോ "HTTPS" എന്നോ തുടങ്ങുന്ന സൈറ്റുകൾ മാത്രം തുറക്കുക. ഇങ്ങനെയുള്ള സൈറ്റുകൾക്ക് മാത്രം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും കൈമാറുക. മറ്റ് സൈറ്റുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

malayalam.goodreturns.in

English summary

Delhi businessman lose Rs 2.5 lakhs during online shopping

The craze for online shopping is on the rise. With this crime related to it such as hacking is also increasing significantly. The hackers try to pose themselves as a dealer or customer in an attempt the user. One such case of hacking in northeast Delhi has come into the light where a businessman lost around Rs 2.5 lakhs while purchasing the furniture online.
Story first published: Saturday, April 13, 2019, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X