ദില്ലി: രാജ്യത്തെ വ്യോമയാന ഗതാഗതം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ക്കിടയില്‍ മല്‍സരവും മുറുകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ റൂട്ടുകളില്‍ സര്‍വീസുകളും നിരക്കിളവുകളും പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ലൈന്‍ കമ്പനികള്‍.
സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകളിൽ വീണ്ടും കുറവ്; ഈ ബാങ്കുകളുടെ പലിശകൾ ഇങ്ങനെ
7.42 ശതമാനം വര്‍ധന
ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പുതിയ കണക്കുകള്‍ പ്രകാരം 2019 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 7.42 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമായും ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര കമ്പനികളാണ് പുതിയ റൂട്ടുകളും വിമാന നിരക്കില്‍ കുറവുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
പുതിയ അഭ്യന്തര സര്‍വീസുകളുമായി ഇന്‍ഡിഗോ
മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് പുതിയ വിമാനങ്ങള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് അഹ്മദാബാദ്, ഗോവ, അമൃതസര്‍, ചെന്നൈ, ബെംഗളൂരൂ എന്നിവിടങ്ങളിലേക്കുള്ള പുതിയ സര്‍വീസുകള്‍ മെയ് അഞ്ചിന് ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് നാഗ്പൂര്‍, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലേക്കുള്ള പുതിയ സര്‍വീസുകള്‍ മെയ് 10 മുതലാണ് തുടങ്ങുക.
സ്പൈസ് ജെറ്റിന് കൂടുതല്‍ വിദേശ സര്‍വീസുകള്‍
പുതിയ ആഭ്യന്തര സര്‍വീസുകള്‍ക്കു പുറമെ അന്താരാഷ്ട്ര സര്‍വീസുകളും പ്രഖ്യാപിച്ചിരിക്കുകയാണ് സ്പൈസ് ജെറ്റ്. മുബൈയില്‍ നിന്ന് ഹോങ്കോംഗ്, ജിദ്ദ, ദുബൈ, കൊളംബോ, ധാക്ക, റിയാദ്, ബാങ്കോക്ക്, കാഠ്മണ്ഠു എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളാണ് സ്പൈസ് ജെറ്റ് പറത്തുക. മുബൈ, ഡല്‍ഹി നഗരങ്ങളില്‍ നിന്നാണ് പുതിയ ആഭ്യന്തര സര്‍വീസുകള്‍.
നിരക്കിളവുമായി ഗോ എയര്‍
നിശ്ചിത കാലയളവിലേക്ക് എല്ലാം ഉള്‍പ്പെടെ 1375 രൂപയിലാണ് ഗോ എയറിന്റെ ആഭ്യന്തര ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ഏപ്രില്‍ 25 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കിളവ് ലഭിക്കുക. ഇതിനു പുറമെ, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 7000 രൂപയിലും ആഭ്യന്തര സര്‍വീസുകള്‍ക്ക് 2765 രൂപയിലും തുടങ്ങുന്ന നിരക്കുകളും ഗോ എയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിസ്താര
മുബൈ-ഡല്‍ഹി-മുംബൈ, മുംബൈ-ഗോവ-മുബൈ റൂട്ടുകളിലാണ് വിസ്താരയുടെ പുതിയ സര്‍വീസുകള്‍. ആഭ്യന്തര ടിക്കറ്റുകള്‍ക്ക് 10 ശമതാനം കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളും നിശ്ചിത എണ്ണം ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഈ രീതിയില്‍ നിരക്കിളവ് ലഭ്യമാവുകെയന്ന് വിസ്താരയുടെ വെബ്സൈറ്റായ airvistara.com അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
