തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത. രാജ്യത്തെ പൊതുമേഖല ബാങ്കുകളിൽ നിരവധി തൊഴിലവസരങ്ങൾ. എസ്ബിഐയിൽ ജൂനിയർ അസോസിയേറ്റ് തസ്തികയിൽ 9000ഓളം ഒഴിവുകളാണുള്ളത്. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് എന്നിവിടങ്ങളിലും ഒഴിവുകളുണ്ട്.
എസ്ബിഐ
എസ്ബിഐയിൽ ജനറൽ വിഭാഗത്തിൽ 8904 ഒഴിവുകളും പട്ടിക ജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങൾക്ക് 251 ഒഴിവുകളുമാണുള്ളത്. കസ്റ്റമർ സപ്പോർട്ട്, സെയിൽസ് ഫംഗ്ഷൻ എന്നീ മേഖലകളിലേയ്ക്കുള്ള ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകളാണിവ. അസോസിയേറ്റ്സിന് പുറമേ 2,000 പ്രൊബേഷണറി ഓഫീസർമാരുടെ (പിഒ) ഒഴിവുകളുമുണ്ട്.
യോഗ്യത
എസ്ബിഐയുടെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കുള്ള റിക്രൂട്ട്മെന്റുകൾ ഒരുമിച്ചാണ് നടക്കുന്നത്. ഒരാൾക്ക് ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും ഉദ്യോഗാർത്ഥി അറിഞ്ഞിരിക്കണം.
ജീവനക്കാരുടെ എണ്ണം
2017-18 കാലഘട്ടത്തിൽ 3,211 പുതിയ ജീവനക്കാർ മാത്രമാണ് എസ്ബിഐയിൽ പുതുതായി നിയമിതരായത്. ബാങ്കിൻറെ മൊത്തം ജീവനക്കാരുടെ എണ്ണം 15,672 ആയി കുറഞ്ഞു. വിരമിക്കലും മറ്റു പല കാരണങ്ങളാലും 18,973ഓളം ഒഴിവുകളാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ
പൊതുമേഖലാ ബാങ്കുകളിലെ നിയമനങ്ങളിൽ അധികവും ഇപ്പോൾ കരാർ അടിസ്ഥാനത്തിലാണ്. ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവിൽ 1,047 ഒഴിവുകളാണുള്ളത്.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിൽ 950 ഒഴിവുകളാണ് ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തത്. ഐഡിബിഐ ബാങ്കിനെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യത്തെ റിക്രൂട്ട്മെന്റാണിത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications