ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അവ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനവുമായി യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രംഗത്തെത്തി. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നത് തടയാനുള്ള സംവിധാനത്തോടെയുള്ള മാസ്ക്ഡ് ആധാര്‍ സംവിധാനമാണ് അധികൃതര്‍ തയ്യാറാക്കിയിട്ടുള്ളത്. ആധാറിന്റെ ഇലക്ട്രോണിക് പതിപ്പ് (ഇ-ആധാര്‍) ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സാധാരണയായി അതില്‍ നമ്മുടെ 12 അക്ക ആധാര്‍ നമ്പര്‍ വ്യക്തമാക്കിയിരിക്കും.

എന്നാല്‍ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ താല്പര്യമില്ലാത്തവക്ക് ഇ-ആധാറിന്റെ തന്നെ മറ്റൊരു വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാറിലെ 12 നമ്പറുകള്‍ക്ക് പകരം അവസാനത്തെ നാല് അക്കങ്ങള്‍ മാത്രമേ മാസ്ക്ഡ് ആധാറില്‍ ഉണ്ടാവുകയുള്ളൂ എന്നതാണ് അതിന്റെ സവിശേഷത. ബാക്കി എട്ട് അക്കങ്ങള്‍ മറച്ചിരിക്കും. മുഴുവന്‍ നമ്പറും ലഭിക്കാതെ അതിലെ വിവരങ്ങള്‍ ചോര്‍ത്താനാവില്ല എന്നതാണ് മാസ്ക്ഡ് ആധാര്‍ നല്കുന്ന ആശ്വാസം. അതേസമയം, ഫോട്ടോ, ജനനതീയതി, അഡ്രസ് തുടങ്ങിയ മറ്റു വിവരങ്ങള്‍ ഈ ആധാര്‍ കാര്‍ഡില്‍ നിന്ന് ലഭിക്കുകയും ചെയ്യും. യുഐഡിഎഐയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്ള രേഖയാണിത് എന്നതിനാല്‍ ആധാര്‍ കാര്‍ഡിന് പകരമായി എവിടെയും ഇത് ഉപയോഗിക്കാനാവും.
യുഐഡിഎഐ https://eaadhaar.uidai.gov.in/#/ എന്ന ലിങ്കില്‍ നിന്ന് ഇ-ആധാറും മാസ്ക്ഡ് ആധാറും ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ 'ഐ ഹാവ്' എന്ന ഐക്കണിനു താഴെ നിന്ന് ആധാര്‍ നമ്പര്‍, എന്റോള്‍മെന്റ് നമ്പര്‍, വെര്‍ച്വല്‍ ഐഡി ഇവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് നമ്പര്‍ നല്‍കണം. അതിനുതാഴെയുള്ള മാസ്ക്ഡ് ആധാര്‍ തെരഞ്ഞെടുത്ത ശേഷം മൊബൈല്‍ നമ്പറിലേക്ക് ഒടിപി ഉപയോഗിച്ച് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications