ദില്ലി: അഞ്ച് വര്‍ഷത്തിനിടയില്‍ 10 കോടി വരിക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന് യോജനയ്ക്ക് ലഭിച്ചത് തണുത്ത പ്രതികരണം. പ്രതിമാസം 3000 രൂപ ആയുഷ്ക്കാലത്തേക്ക് പെന്ഷന് കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ പെന്ഷന് പദ്ധതിയാകുമെന്നായിരുന്നു വിലയിരുത്തല്‍.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്
എന്നാല്‍ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 15ന് ആരംഭിച്ച പിഎംഎസ്വൈഎം പദ്ധതിയില്‍ ഏപ്രില്‍ 25 വരെ ചേര്‍ന്നത് ചേര്‍ന്നത് 30 ലക്ഷം പേര് മാത്രം. രാജ്യത്തെ 42 കോടിയിലേറെ വരുന്ന അസംഘടിത തൊഴിലാളികളില്‍ നാലിലൊന്ന് പേരെങ്കിലും ആദ്യ അഞ്ചുവര്‍ഷത്തിനുള്ളില്‍ ചേരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതുവരെ ഏറ്റവും കൂടുതല്‍ പേര് പദ്ധതിയില്‍ ചേര്‍ന്നത് ഹരിയാനിയിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടുപിറകില്‍.

സ്ഥിരംതൊഴില്‍ വരുമാനമില്ലാത്തവര്‍ക്കാണ് പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന് യോജന (പിഎംഎസ്വൈഎം)യില്‍ അംഗത്വം ലഭിക്കുക. മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍നിന്ന് പിഎഫ്-ഇഎസ്ഐ ആനുകൂലം ഇല്ലാത്തവര്‍ക്ക് അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസുമുതല്‍ 3000 രൂപ പെന്ഷന് കിട്ടും. 18 വയസുകാരന് ആകെ അടയ്ക്കേണ്ട തുക 48,000 രൂപയാണ്.
25 നും 30 നും ഇടയ്ക്കുള്ളവര്‍ 100 രൂപയും 35 വരെ 150 രൂപയും 40 വരെ 200 രൂപയുമാണ് അടയ്ക്കേണ്ടത്. പദ്ധതി പ്രകാരം വരിക്കാരന്റെ കാലശേഷം ഭാര്യക്ക് പദ്ധതിയില്‍ തുടരാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍- അക്ഷയ സെന്റര്‍വഴി പദ്ധതിയില്‍ ചേരാം.
പദ്ധതിയില്‍നിന്ന് ഇടയ്ക്ക് പിന്മാറാനും അവസരമുണ്ട്. ചേര്‍ന്ന് പത്തുവര്‍ഷത്തിനുമുമ്പാണ് പിന്മാറ്റമെങ്കില് അടച്ച തുകയും പലിശയും കിട്ടും. കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്വയംസഹായ സംഘാംഗങ്ങള്‍, കൂലി വേലക്കാര്‍, വീട്ടുജോലിക്കാര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ബ്യൂട്ടീഷന്, കളിപ്പാട്ട നിര്‍മാതാക്കള്‍, ആശ -അങ്കണവാടി വര്‍ക്കര്‍, ചുമട്ടുതൊഴിലാളികള്‍, ഇഷ്ടിക, ചൂല് തൊഴിലാളികള്‍, ചെരിപ്പുകുത്ത് തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, മേസ്തരിമാര്‍, റിക്ഷക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ബീഡി- കൈത്തറി-തുകല്‍ തൊഴിലാളികള്‍, കേബിള്‍ ഓപ്പറേറ്റര്‍, കാര്‍പെന്റര്‍, കശുവണ്ടിത്തൊഴിലാളികള്‍, കാറ്ററിങ്- കാന്റീന്-കൊറിയര്‍- വെല്‍ഡിങ്-വര്‍ക്ഷോപ്പ് തൊഴിലാളികള്‍, കണ്ടക്ടര്‍-ഡ്രൈവര്‍-ക്ലീനര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി 127 മേഖലകളില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്ഷന് പദ്ധതി ആനുകൂല്യം കിട്ടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
