ദില്ലി: കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി രാജ്യത്തെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം റോക്കോഡ് നേട്ടത്തില്‍. ഏപ്രിലില്‍ ജിഎസ്ടിയായി 1.13 ലക്ഷം ലക്ഷം കോടി രൂപ. മാര്‍ച്ചില്‍ ഇത് 1,06,577 കോടി രൂപയായിരുന്നു. 2017 ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇതാദ്യമായാണ് ഇത്രവലിയ തുക നികുതിയിനത്തില്‍ ലഭിക്കുന്നത്.

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്ക മാസമായ ഏപ്രിലില്‍ ജിഎസ്ടിയായി ലഭിച്ച 1,13,865 കോടി രൂപയില്‍ സെന്‍ട്രല്‍ ജിഎസ്ടി (സിജിഎസ്ടി) 21,163 കോടിയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 28,801 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ഇനത്തില്‍ 54,733 കോടി രൂപയും പിരിച്ചെടുക്കാനായി. സെസ് ഇനത്തില്‍ 9,168 കോടി രൂപയാണ് ലഭിച്ചത്. 2019 മാര്‍ച്ചില്‍ , കഴിഞ്ഞ വര്‍ഷം ഇതേ മാസം ലഭിച്ചതിനേക്കാള്‍ 15.6 ശതമാനം വളര്‍ച്ചാ നിരക്കാണ് ജിഎസ്ടിയില്‍ കൈവരിച്ചിരിക്കുന്നത്.
2018 ഏപ്രിലിനേക്കാള്‍ 10.05 ശതമാനം വര്‍ധനവാണ് 2019 ഏപ്രിലില്‍ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ 1,03,459 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.
2018-19 സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി മാസ ശരാശരി 98,114 കോടി രൂപയായിരുന്നു. 2017-18 ല്‍ ലഭിച്ചതിനേക്കാള്‍ 9.2 ശതമാനം അധികമാണിത്. ഈ സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനം റെക്കോഡ് ഭേദിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications