ദില്ലി: ചരക്കുസേവന നികുതി (ജിഎസ്ടി) തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ആദായ നികുതി വിവരങ്ങള്‍ ജിഎസ്ടിക്ക് കാമാറാന്‍ സംവിധാനമൊരുങ്ങുന്നു. പ്രത്യക്ഷ-പരോക്ഷ നികുതി വകുപ്പും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സസും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ധാരണയിലെത്തി. ഇതിന്റെ ഭാഗമായി ആദായ നികുതി വിവരങ്ങള്‍ ഗുഡ്സ് ആന്റ് സര്‍വീസസ് നെറ്റ്വര്ക്കിന് (ജിഎസ്ടിഎന്‍) കൈമാറുന്ന കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്.

നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി 2019-20 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫോമില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ഐടി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നികുതി ദായകന്റെ ബിസിനസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധത്തിലാണ് മാറ്റം. മൊത്തം വരുമാനം, വിറ്റുവരവ് തുടങ്ങിയ ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇന്‍കം ടാക്സ് റിട്ടേണില്‍ ഉള്‍പ്പെടുത്തേണ്ടത്. പുതിയ സംവിധാനം നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ജിഎസ്ടി വിഭാഗത്തിന്റെ ഐടി വിംഗായ ജിഎസ്ടി നെറ്റ്വര്ക്കിന് ആദായ നികുതി വകുപ്പിനെ നോഡല്‍ ഓഫീസര്‍ വഴി സമീപിക്കാനും ആവശ്യമായ ആദായ നികുതി വിവരങ്ങള്‍ ശേഖരിക്കുവാനും സാധിക്കും.
ഒരു വ്യാപാരി നല്കുന്ന ജിഎസ്ടിയും അദ്ദേഹത്തിന്റെ ആദായ നികുതി വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിഎസ്ടി അടയ്ക്കുകയും അതേസമയം ഇന്‍കം ടാക്സ് നല്‍കാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനും പുതിയ സംവിധാനം വഴി സാധിക്കും. നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ആദായ നികുതി വിവരങ്ങള്‍ ജിഎസ്ടിക്ക് കൈമാറുക. വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications