മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഒരു ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള സേവിംഗ്സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറച്ചു. മെയ് ഒന്നുമുതലാണ് മാറ്റം പ്രാബല്യത്തില്‍ വന്നത്. 2019 മാര്‍ച്ചില്‍ കൈക്കൊണ്ട തീരുമാന പ്രകാരം ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി എസ്ബിഐ പലിശ നിരക്കുകള്‍ ബന്ധിപ്പിച്ചതോടെയാണിത്.

അതുപ്രകാരം സേവിംഗ്സ് അക്കൗണ്ടുകളിലെ ഒരു ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനമായിരിക്കും പലിശ നല്‍കുക. എന്നാല്‍ ഒരു ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലെ 3.5 ശതമാനം പലിശ തന്നെ തുടരും. നേരത്തേ ഒരു ലക്ഷത്തിനു മുകളിലുള്ള സേവിംഗ്സ് അക്കൗണ്ടിന് നാല് ശതമാനമായിരുന്നു പലിശ.
ആര്‍ബിഐയുടെ റിപ്പോ നിരക്കിനേക്കാള്‍ 2.75 ശതമാനം കുറവായിരിക്കും തങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുകള്‍ക്കുള്ള പലിശ നിരക്ക്. നിലവില്‍ 6 ശതമാനമാണ് ആര്‍ബിഐ റിപ്പോ റേറ്റ്. ഇനി മുതല്‍ ആര്‍ബിഐയുടെ റിപ്പോ റേറ്റിന് അനുസൃതമായി സേവിംഗ് അക്കൗണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് കൂടുകയോ കുറയുകയോ ചെയ്യുമെന്നും എസ്ബിഐ വ്യക്തമാക്കി. ആര്‍ബിഐ മോണിറ്ററി പോളിസിയില്‍ വരുത്തുന്ന ഏതൊരു മാറ്റവും ഉടന്‍ തന്നെ ഉപഭോക്താവിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
