ഗൾഫ് സ്വർണത്തോട് എന്നും ആളുകൾക്ക് പ്രിയം കൂടുതലാണ്. ഇതിന് തെളിവാണ് കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലളവിൽ യുഎഇ ഗോൾഡ് ജ്വല്ലറി വിൽപ്പനയിലുണ്ടായിരിക്കുന്ന വർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കണക്കുകൾ ഇങ്ങനെ
വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 11.1 ടൺ സ്വർണമാണ് യുഎഇയിലെ ജൂവലറികൾ ഈ കാലയളവിൽ ആകെ വാങ്ങിയിരിക്കുന്നത്. ഇതിൽ 10.7 ടൺ സ്വർണവും വിറ്റുപോയി.
വിദേശികൾക്ക് സ്വർണം വേണ്ട
ജനുവരിയിലാണ് ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ വിറ്റഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു കാലത്ത് സ്വദേശികളെക്കാൾ യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവരിൽ അധികവും വിദേശികളായിരുന്നു. ഇന്ത്യയിൽ നിന്നുള്ളവർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വർണം വാങ്ങുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു. എന്നാൽ സ്വർണത്തിന് വാറ്റ് ഏർപ്പെടുത്തിയതോടെയാണ് വിദേശികളുടെ വാങ്ങലിൽ കുറവുണ്ടായിരിക്കുന്നത്.
സ്വർണം നാട്ടിലേയ്ക്ക്
പ്രവാസി സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെയും പുരുഷന്മാർക്ക് അര ലക്ഷം രൂപയുടെയും ആഭരണങ്ങൾ വിദേശത്ത് നിന്ന് നികുതിയില്ലാതെ നാട്ടിലേയ്ക്ക് കൊണ്ടു പോകാം. ഇതിലധികമുള്ളവക്ക് 10 ശതമാനം ഇറക്കുമതി തീരുവ നൽകണം. എങ്കിലും ലാഭം വിദേശ സ്വർണം തന്നെ വാങ്ങുന്നതാണ്.
നിയമ നടപടി
അനുവദിനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശമുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റു ചെയ്യാവുന്നതാണ്. നികുതി അടക്കാതെ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
