കേരളത്തിലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
മേയ് മാസത്തിന്റെ തുടക്കം
മേയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. മെയ് 1, 2 തീയതികളിൽ തുടർച്ചയായി സ്വർണത്തിന് വില കുറഞ്ഞു. ഏപ്രില്‍ 30 ന് ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമായിരുന്നു നിരക്ക്. രണ്ട് ദിവസം കൊണ്ട് പവന് 180 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
അക്ഷയ തൃതീയ
രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിനമായ അക്ഷയതൃതീയ ഈ വര്‍ഷം മെയ് 7നാണ്. ഇതിനോടനുബന്ധിച്ച് സ്വർണ വിലയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കളും കച്ചവടക്കാരും. ഇനി വെറും അഞ്ച് ദിവസങ്ങൾ മാത്രമാണ് അക്ഷയതൃതീയയ്ക്കുള്ളത്. അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം.
ആവശ്യകത കൂടും
അക്ഷയ ത്രിതീയ പ്രമാണിച്ച് ഇത്തവണ സ്വര്‍ണത്തിന് ആവശ്യകത കൂടാന്‍ സാധ്യതയുണ്ടെന്നും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ മികച്ച നേട്ടം സ്വര്‍ണത്തില്‍നിന്ന് ലഭിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഏപ്രിലിലെ സ്വർണ വില
ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 23480 രൂപയാണ്. ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയും ഇത് തന്നെയാണ്. ഏപ്രിലിലെ ഏറ്റവും കൂടിയ വില 23920 രൂപയാണ്. ഏപ്രിൽ 9നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications