ദില്ലി: രാജ്യത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ പാചകവാതകത്തിന്റെ വില ഉയര്‍ന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
സബ്സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലണ്ടറിന് (14.2 കിലോഗ്രാം) ദില്ലിയില്‍ 28 പൈസയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് ആറു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 496.14 രൂപയും 712.50 രൂപയുമായി.

വര്‍ഷത്തില്‍ ഒരു കുടുംബത്തിന് 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ലഭിക്കുക. മാര്‍ക്കറ്റ് നിരക്ക് ഈടാക്കുമെങ്കിലും സബ്സിഡി തുടക അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. വര്‍ഷം 12ില് കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളവര്‍ മാര്‍ക്കറ്റ് നിരക്കില്‍ വേണം വാങ്ങാന്‍.
അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിര്‍ണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസങ്ങളില്‍ പാചകവാതകത്തിന്റെ വില കുറയ്ക്കുകയും ചെയ്തിരുന്നു.
പുതിയ വര്‍ധനവോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സബ്സിഡിയോടെയുള്ള എല്‍പിജി സിലിണ്ടറിന് 82 രൂപ വര്‍ധിച്ചു. 2014ല്‍ 414 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 496 രൂപയായി ഉയര്‍ന്നിരിക്കുന്നത്. മെയ് ഒന്ന മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നതായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications