അക്ഷയ തൃതീയയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്വർണ വിലയിൽ കനത്ത ഇടിവ്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.
ഇന്നത്തെ വില
ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഏറ്റവും കുറഞ്ഞ വില
ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ സ്വർണ വില 23440 രൂപ വരെ കുറഞ്ഞിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ വീണ്ടും സ്വർണ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മേയ് മാസത്തിന്റെ തുടക്കം
മേയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. മെയിലെ ആദ്യ മൂന്ന് ദിനങ്ങളിലും തുടർച്ചയായി സ്വർണത്തിന് വില കുറഞ്ഞു. ഏപ്രില്‍ 30 ന് ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമായിരുന്നു നിരക്ക്. മൂന്ന് ദിവസം കൊണ്ട് പവന് 280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
അക്ഷയ തൃതീയ മേയ് 7ന്
അക്ഷയ തൃതീയ പ്രമാണിച്ചാണ് ഇപ്പോഴത്തെ വിലക്കുറവ്. അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. അതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിവസം കൂടിയാണിത്. ഈ വര്‍ഷം മെയ് 7നാണ് അക്ഷയ ത്രിതീയ.
ആവശ്യകത കൂടും
അക്ഷയ ത്രിതീയ പ്രമാണിച്ച് ഇത്തവണ സ്വര്‍ണത്തിന് ആവശ്യകത കൂടാന്‍ സാധ്യതയുണ്ടെന്നും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ മികച്ച നേട്ടം സ്വര്‍ണത്തില്‍നിന്ന് ലഭിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതും അക്ഷയ ത്രിതീയ മുന്നിൽ കണ്ടാണ്. വില്പനയില് 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണ് ഇത്തവണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസത്തെ സ്വർണവില
ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇന്നത്തെ നിരക്കായ പവന് 23480 രൂപയാണ്. ഏപ്രിൽ 9നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഏപ്രിലെ ഏറ്റവും കൂടിയ വില പവന് 23920 രൂപയാണ്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
