മുംബൈ: അക്ഷയ തൃതീയ നാളുകളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് എസ്ബിഐയുടെ വക സമ്മാനം. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയാല്‍ അഞ്ച് ശതമാനം കാഷ് ബാക്ക് ഓഫറാണ് ബാങ്ക് മുന്നോട്ടുവയ്ക്കുന്നത്. സ്വര്‍ണത്തിന്റെ പണിക്കൂലിക്കും കാഷ്ബാക്ക് ഓഫര്‍ ബാധകമാണ്. സ്വര്‍ണത്തിന് പുറമെ പ്രമുഖ ജ്വല്ലറികളില്‍ നിന്നുള്ള സ്റ്റോണുകള്‍ക്കും ഇത് ബാധകമാണ്.
നിങ്ങളുടെ വാഹന ഇന്‍ഷൂറന്‍സ് പോളിസി ഓറിജിനലോ അതോ വ്യാജനോ?
ഏറ്റവും ചുരുങ്ങിയത് 25000 രൂപയുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്കാണ് അഞ്ച് ശതമാനം പണം അക്കൗണ്ടിലേക്ക് തിരികെ നല്‍കുകയെന്ന് എസ്ബിഐ കാര്‍ഡ് ആന്റ് പെയ്മെന്റ് സര്‍വീസസ് അറിയിച്ചു. മെയ് ഏഴു വരെയാണ് ഈ ഓഫര്‍ ലഭിക്കുക. എസ്ബിഐയുടെ ക്രെഡ്റ്റ് കാര്‍ഡ് ഉപയോഗിച്ചായിരിക്കണം പര്‍ച്ചേസെന്ന് നിബന്ധനയുണ്ട്. കോര്‍പറേറ്റ് കാര്‍ഡുകള്‍ക്ക് ഓഫര്‍ ബാധകമല്ലെന്നും എസ്ബിഐ അറിയിച്ചു. സെന്‍കോ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, റിയലയന്‍സ് ജുവല്‍സ്, ജോയാലുക്കാസ്, ജിആര്‍ടി ജ്വല്ലേഴ്സ്, കല്യാണ്‍ ജ്വല്ലേഴ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള പര്‍ച്ചേസുകള്‍ക്കാണ് കാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. കാഷ്ബാക്കായി ലഭിക്കുന്ന പരമാവധി തുക കാര്‍ഡിന് 2500 രൂപയായിരിക്കുമെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

കാഷ് ബാക്കായി ലഭിക്കുന്ന തുക 2019 ജൂണ്‍ 25 ഓടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും 2019 ജൂലൈ 25 വരെ സ്വീകരിക്കും. എസ്ബിഐ ക്രെഡ്റ്റ് കാര്‍ഡ് ഉടമകള്‍ക്കുള്ള ഈ ഇളവുമായി സ്ഥാപനത്തിന്റെ മറ്റ് ഓഫറുകള്‍ക്ക് ബന്ധമില്ലെന്നും എസ്ബിഐ അറിയിച്ചു. ജ്വല്ലറികളുടെ ഡിസ്കൗണ്ട് ഓഫറുകള്‍, ഗിഫ്റ്റുകള്‍ തുടങ്ങിയവയ്ക്ക് പുറമെയായിരിക്കും ഇത്. അതേസമയം, ജ്വല്ലറികളില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയുമായി കാഷ്ബാക്ക് ഓഫറിന് യാതൊരു ബന്ധവുമുണ്ടായിരിക്കില്ലെന്നും എസ്ബിഐ അറിയിച്ചു. ഇക്കാര്യത്തില്‍ എസ്ബിഐക്ക് ഉത്തരവാദിത്തമില്ല. സ്വര്‍ണവും മറ്റും വാങ്ങിയതിന് വ്യാപാര സ്ഥാപനം നല്കുന്ന ബില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും കാഷ് ബാക്ക് ഓഫറെന്നും എസ്ബിഐ വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
