ദില്ലി: സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസുകള്‍ നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്സിന്റെ കഷ്ടകാലം തീര്‍ന്നിട്ടില്ല. അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാനസര്‍വീസ് നടത്താന്‍ ജെറ്റ് എയര്‍വെയ്സിന് നല്കിയ സ്ലോട്ടുകള്‍ മറ്റു കമ്പനികള്‍ക്കായി മറിച്ചുനല്‍കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ് എന്നിവയ്ക്കിടയില്‍ റൂട്ടുകള്‍ വീതിച്ചു നല്‍കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യോമയാന മന്ത്രാലയം സെക്രട്ടറി പ്രദീപ് സിംഗ് ഖരോള, ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രതിനിധികളുമായും എയര്‍ലൈന്‍ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. പ്രാദേശിക എയര്ലൈനുകള്ക്കു തന്നെ ജെറ്റ് എയര്‍വെയ്സിന്റെ വിദേശ റൂട്ടുകള്‍ നല്‍കാനാണ് ചര്‍ച്ചയില്‍ ധാരണയായത്.

ലാഭകരമായ റൂട്ടുകളായ മുംബൈ-പാരിസ്, മുംബൈ-ലണ്ടന്‍, ഡല്‍ഹി-ദുബൈ എന്നിവയിലാണ് എല്ലാ എയര്‍ലൈനുകളുടെയും കണ്ണ്. സ്പൈസ്ജെറ്റും എയര്‍ ഇന്ത്യയും ദുബയ് സര്‍വീസിന് വേണ്ടിയാണ് ശ്രമിക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് മുംബൈ-ലണ്ടന്‍ റൂട്ടിലും താല്പര്യമുണ്ട്. ഡല്‍ഹി-സിംഗപ്പൂര്‍ റൂട്ടിനു വേണ്ടിയും മല്‍സരമുണ്ട്. അതേസമയം, ജെറ്റ് എയര്‍വെയ്സിന്റെ വിദേശ റൂട്ടുകള്‍ താല്‍ക്കാലികമായാണ് മറ്റ് കമ്പനികള്‍ക്ക് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്.
ജെറ്റ് എയര്‍വെയ്സിന്റെ സ്ലോട്ടുകളില്‍ മറ്റ് കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ നിലവിലെ വിമാന ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഈ തീരുമാനം ജെറ്റ് എയര്‍വെയ്സിന്റെ മൂല്യം കുത്തനെ ഇടിയാന്‍ കാരണമാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
