ദില്ലി: സാമ്പത്തിക പ്രതിസന്ധി മൂലം സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്ന ജെറ്റ് എയര്‍വെയ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ അതിന്റെ സ്ഥിരം യാത്രക്കാരും. എയര്‍ലൈന്‍സിന് വായ്പ നല്കിയ ബാങ്കുകളുമായി ചേര്‍ന്ന് ജറ്റ് എയര്‍വെയ്സ് പുനരുജ്ജീവന പദ്ധതി (റിവൈവല്‍ ഓഫ് ജെറ്റ് എയര്‍വെയ്സ് പ്ലാന്‍ - റോജ) യുമായി രംഗത്തെപ്രഫഷനലുകള്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്കാണ് ഇവര്‍ റോജ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്.
റോജ പദ്ധതി അവതരിപ്പിച്ചു
ശങ്കരന് രഘുനാഥന് എന്നയാളുടെ നേതൃത്വത്തിലുള്ള യാത്രക്കാരുടെ സംഘമാണ് പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചത്. ബാങ്കുകള്‍ക്കു പുറമെ, ജെറ്റ് എയര്‍വെയ്സ് തൊഴിലാളി യൂനിയനുകള്‍, ബാങ്കര്‍മാര്‍, പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്കും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വെയ്സില്‍ ഓഹരി പങ്കാളിത്തമുള്ളവരാണ് ഇവരെന്നാണ് അവകാശവാദം.
ജീവനക്കാര്‍ക്ക് ബാങ്ക് ലോണ്‍
റോജ പദ്ധതി പ്രകാരം 1500 കോടി രൂപയുടെ ബാങ്ക് ലോണ്‍ നിലവിലെ ജീവനക്കാര്‍ക്കായി വിതരണം ചെയ്യും. ജീവനക്കാരുടെ ആറു മാസത്തെ ശമ്പളം എന്ന രീതിയിലാണ് ഇത് നല്‍കുക. ബാങ്കുകളില്‍ നിന്ന് ജീവനക്കാര്‍ക്ക് വ്യക്തിഗത വായ്പ നല്കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് എസ്ബിഐയുടെ ഓഹരിയില്‍ നിന്ന് 51 ശതമാനവും ഇത്തിഹാദ് എയര്‍വെയ്സിന്റെ ഓഹരിയില്‍ നിന്ന് 12.5 ശതമാനവും ജീവനക്കാര്‍ സ്വന്തമാക്കും. ഇതില്‍ ബാക്കി വരുന്ന 200 കോടി രൂപ ഉപയോഗിച്ച് കമ്പനിയുടെ പുതിയ ഓഹരികളും സ്വന്തമാക്കും. അതുവഴി ജെറ്റ് എയര്‍വെയ്സിന്റെ നിയന്ത്രണം ജീവനക്കാര്‍ക്കായി മാറും. ഇതോടൊപ്പം ജെറ്റ് എയര്‍വെയ്സിന്റെ സ്ഥിരം യാത്രക്കാരുടെ ടീം കൂടുതല്‍ മൂലധനം സ്വരൂപിക്കാനും റോജ പദ്ധതിയിടുന്നു.
ടിക്കറ്റ് വില്‍പ്പനയിലൂടെ 8000 കോടി
മുന്‍കൂറായി ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്നതിലൂടെ 8000 കോടി രൂപ സ്വരൂപിക്കാമെന്നും പദ്ധതി കണക്കുകൂട്ടുന്നു. സ്ഥിരം യാത്രക്കാര്‍ക്ക് ബാങ്കുകള്‍ വ്യക്തിഗത വായ്പ നല്‍കുകയും അതുപയോഗിച്ച് 40,000 രൂപയ്ക്കുള്ള നാലു ടിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്യും. രണ്ട് വര്‍ഷം കാലാവധിയുള്ളതായും ടിക്കറ്റുകള്‍. ഇതുവഴി 12,000 കോടി രൂപ കണ്ടെത്താനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇങ്ങനെ സ്വരൂപിക്കുന്ന 20,000 കോടി രൂപ ഉപയോഗിച്ച് കമ്പനിക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്താനും കടങ്ങള്‍ വീട്ടാനും സാധിക്കുമെന്നും റോജ പദ്ധതി പ്രതീക്ഷിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
