ദില്ലി: അനില്‍ അംബാനിയെ ക്രോണി കാപിറ്റലിസ്റ്റെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നും മുദ്രകുത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി റിലയന്‍സ് ഗ്രൂപ്പ്. തങ്ങളുടെ ചെയര്മാന് കള്ളനും ഉപജാപകനായ മുതലാളിയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ തുടരെയുള്ള പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് റിലയന്‍സ് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഓശാരം പറ്റി ബിസിനസ് നടത്തുന്നയാളാണ് അനില്‍ അംബാനിയെന്നും ഇദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ല. അനില്‍ അംബാനിക്കെതിരേ രാഹുല്‍ നടത്തുന്ന വ്യക്തിഹത്യാ കാംപയിന് എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ല. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനെ മാത്രം അദ്ദേഹം ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണും രാഹുല്‍ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്ന ബിസിനസുകാരനാണ് അനില്‍ അംബാനിയെങ്കില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ 10 കൊല്ലത്തെ ഭരണത്തിനിടയില്‍ അദ്ദേഹത്തിന്റെ കമ്പനിയായ റിലയന്‍സിന് ഒരു ലക്ഷം കോടി രൂപയുടെ വിവിധ കരാറുകള്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും റിലയന്‍സ് ഗ്രൂപ്പ് ചോദിച്ചു. ഊര്‍ജം, ടെലികോം, റോഡുകള്‍, മെട്രോ തുടങ്ങിയ പദ്ധതികളിലായിരുന്നു 2004 മുതല്‍ 2014 വരെയുള്ള മന്മോഹന് സിംഗ് സര്‍ക്കാര്‍ റിലയന്‍സിന് കരാറുകള്‍ നല്‍കിയത്. തന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും റഫാല്‍ ഇടപാടുമായി ബന്ധ്പെട്ട് അനില്‍ അംബാനിയെ രാഹുല്‍ ഗാന്ധി പേരെടുത്തു വിമര്‍ശിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
