തൊഴിലില്ലായ്മ കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രം; നാഷനല്‍ സ്‌കില്‍ രജിസ്ട്രി ഒരുങ്ങുന്നു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത് മറികടക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ തൊഴില്‍ നൈപ്യുണ്യമുള്ളവരെ ഉള്‍പ്പെടുത്തി നാഷനല്‍ സ്‌കില്‍ രജിസ്ട്രി തയ്യാറാക്കാനാണ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് മന്ത്രാലയത്തിന്റെ നീക്കം.

 

തുടക്കത്തില്‍ രണ്ട് കോടിയോളം തൊഴില്‍ നൈപ്യുണ്യം നേടിയ തൊഴില്‍ രഹിതരെ ഉള്‍പ്പെടുത്തിയാണ് രജിസ്ട്രി തയ്യാറാക്കുന്നത്. ഇവരെ 20,000ത്തിലേറെ കമ്പനികളുമായും സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

തൊഴിലില്ലായ്മ കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രം; നാഷനല്‍ സ്‌കില്‍ രജിസ്ട്രി ഒരുങ്ങുന്നു

ഇതിനാവശ്യമായ ഡാറ്റാ ബേസ് വികസിപ്പിക്കുന്നത് ടെക്‌നോളജി സ്ഥാപനമായ ഐബിഎമ്മാണ്. 22 കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കീഴില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നേടിയവര്‍ക്കു പുറമെ, സംസ്ഥാനങ്ങളിലെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ പരിശീലനം നേടിയവരെയും ഉള്‍പ്പെടുത്തിയാണ് ദേശീയ നൈപുണ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നത്.

നിലവില്‍ രാജ്യത്ത് പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് എന്നിവയില്‍ പ്രത്യേക രജിസ്ട്രി ഉള്ളതുപോലെ സ്‌കില്‍ രജിസ്ട്രിയില്‍ തയ്യാറാക്കാനാണ് തീരുമാനമെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

പിഎഫ് പലിശ നിരക്ക് 8.65 ശതമാനം; ധനമന്ത്രാലയം ഇപിഎഫ്ഒയിൽ നിന്ന് വിശദീകരണം തേടി

നിലവില്‍ തൊഴില്‍ കമ്പോളത്തിലെ ഡിമാന്റിന്റെ സ്വഭാവത്തെ കുറിച്ചോ ഏതൊക്കെ മേഖലകളിലാണ് തൊഴില്‍ ആവശ്യമെന്നതിനെ കുറിച്ചോ വ്യക്തമായ ധാരണ ആര്‍ക്കുമില്ല. അതിനാല്‍ തൊഴില്‍ ആവശ്യമുള്ളവരെയും തൊഴില്‍ ദാതാക്കളെയും പരസ്പരം കൂട്ടിയോജിപ്പിക്കാന്‍ സാധിക്കുന്നില്ല. നാഷനല്‍ സ്‌കില്‍ രജിസ്ട്രി തയ്യാറാകുന്നതോടെ ഇക്കാര്യത്തില്‍ കാര്യമായ മാറ്റം വരും. ഡാറ്റാ ബേസ് തയ്യാറാവുന്ന മുറയ്ക്ക് തൊഴില്‍ വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള പരിശീലനം നല്‍കാനും കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലില്ലായ്മ കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രം; നാഷനല്‍ സ്‌കില്‍ രജിസ്ട്രി ഒരുങ്ങുന്നു

രാജ്യത്ത് നാലു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന നാഷനല്‍ സാംപിള്‍ സര്‍വേ ഓഫീസ് റിപ്പോര്‍ട്ട് ഏറെ വിവാദമായിരുന്നു. 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനം ആണെന്നായിരുന്നു ചോര്‍ന്ന റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. സ്വകാര്യ ഡാറ്റ റിസേര്‍ച്ച് സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ പ്രകാരവും രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്‌നം മുന്‍കാലത്തേതിനേക്കാള്‍ ഏറെ രൂക്ഷമാണ്. 2018ല്‍ മാത്രം രാജ്യത്ത് 11 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായെന്നാണ് സെന്ററിന്റെ റിപ്പോര്‍ട്ട്.

English summary

govt comes up with national skills registry

govt comes up with national skills registry
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X