ഗാന്ധിനഗര്‍: ലെയ്സ് ഉണ്ടാക്കുന്ന സവിശേഷ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെ പെപ്സികോ ഇന്ത്യ നല്കിയ കേസുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കുത്തക കമ്പനിക്ക് അനുകൂലമായ സമീപനമാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആരോപണവുമായി കര്‍ഷക സംഘടനകള്‍.
ബിജ് അധികാര്‍ മഞ്ച്
പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ വിലക്കുന്നതിന് പകരം ഏത് വിത്തിനവും കൃഷി ചെയ്യാനുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബിജ് അധികാര്‍ മഞ്ച് (ബിഎഎം) പ്രസ്താവനയില്‍ വ്യക്തമാക്കി.
പെപ്സിക്കെതിരേ സമരം ശക്തമാക്കും
ഇക്കാര്യത്തില്‍ പെപ്സികോ ഇന്ത്യ പോള്ഡിംഗ്സുമായി ഗുജറാത്ത് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന ഒത്തുതീര്‍പ്പ് കര്‍ഷകര്‍ക്ക് സ്വീകാര്യമല്ലെന്നും രാജ്യത്തെ നിയമത്തിന് വിരുദ്ധമായി, വിത്ത് വിതക്കാനുള്ള കര്‍ഷകന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സംഘടന കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്കെതിരായ എന്തു നടപടിയുണ്ടായാലും പെപ്സികോ കമ്പനിക്കെതിരായ സമരം തങ്ങള്‍ ശക്തിപ്പെടുത്തും. കര്‍ഷകര്‍ക്ക് ഇഷ്ടമുള്ള വിത്ത് വിതയ്ക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. അത് രജിസ്റ്റര്‍ ചെയ്യപ്പെട്ട വിത്തിനങ്ങള്‍ ആണെങ്കില്‍ പോലും- ബിഎഎം കോ-ഓര്‍ഡിനേറ്റര്‍ കപില്‍ ഷാ വ്യക്തമാക്കി.
കര്‍ഷകരുടെ ഭാഗം കേട്ടില്ല
വിഷയത്തില്‍ മധ്യസ്ഥന്റെ റോളിലെത്തിയ ഗുജറാത്ത് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് കേസിലായ കര്‍ഷകരുമായോ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായോ കൂടിയാലോചിക്കുക പോലും ചെയ്യാതെയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും ഇത് സ്വീകാര്യമല്ലെന്നും ഭാരതീയ കിസാന്‍ സംഘ് നേതാവ് വിതുല്‍ ദുധാത്ര വ്യക്തമാക്കി. കോര്‍പറേറ്റ് കുത്തക കമ്പനിക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ കര്‍ഷക രോഷത്തിന് സര്‍ക്കാര്‍ ഇരയാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കര്‍ഷകര്‍ക്ക് നിയമപരമായ സംരക്ഷണമുണ്ട്
പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് 2001ലെ 39(1) വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ് വിത്തിനങ്ങളാണെങ്കില്‍ പോലും അവ സംരക്ഷിക്കാനും വിതയ്ക്കാനും ഫലമെടുക്കാനും കൈമാറ്റം ചെയ്യാനും പങ്കുവയ്ക്കാനും, വിളകള്‍ വില്‍പ്പന നടത്താനും അവകാശമുണ്ടെന്ന് സംഘടന മുഖ്യമന്ത്രിക്കും അധികൃതര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കി. ബ്രാന്റഡ് വിത്തുകള്‍ വില്‍പ്പന നടത്തുന്നതിന് മാത്രമാണ് കര്‍ഷകര്‍ക്ക് നിയമപ്രകാരം വിലക്കുള്ളതെന്നും കത്തില്‍ പറയുന്നു.
കേസ് പിന്‍വലിക്കാന്‍ പെപ്സി
തങ്ങളുടെ അനുവാദമില്ലാതെ തങ്ങള്‍ക്ക് പേറ്റന്റുള്ള പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്ന് കാണിച്ചാണ് സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരേ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സി കേസ് കൊടുത്തത്. എന്നാല്‍ കര്‍ഷകരില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേസ് പിന്‍വലിച്ച് കോടതിക്കു പുറത്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ പെപ്സി തയ്യാറാവുകയായിരുന്നു.
നഷ്ടപരിഹാരം വേണമെന്ന് കര്‍ഷകര്‍
എന്നാല്‍ കേസ് പിന്‍വലിക്കുന്നത് നിരുപാധികമായിരിക്കണമെന്നും വിത്തിന്റെ ഉപയോഗം അടക്കമുള്ള കാര്യങ്ങളില്‍ ഒരു ഉപാധിയും പാടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. മാത്രമല്ല, അന്യായമായി തങ്ങള്‍ക്കെതിരേ കേസ് നല്കി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതിന് മതിയായ നഷ്ടപരിഹാരം നല്കാന് കമ്പനി തയ്യാറാവണമെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷകരും കര്‍ഷക സംഘടനാ നേതാക്കളും സാമൂഹിക സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു.
എഫ്എല്‍ 2027 ഉരുളക്കിഴങ്ങ്
സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട്-2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നാണ് കര്‍ഷകരുടെ വാദം.
എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്സ് ഉണ്ടാക്കുന്നതിനായി പെപ്സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് എഇ5 ട്രേഡ്മാര്‍ക്കില്‍ ഉല്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചായിരുന്നു ഉത്പാദനം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications