മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്സിനെ രക്ഷിക്കാന്‍ ഒരു ബ്രിട്ടീഷ് ബിസിനസുകാരനും രംഗത്ത്. എയര്‍ലൈന്‍സില്‍ നിക്ഷേപമിറക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ ബ്രിട്ടീഷുകാരന് ജേസണ്‍ അണ്സ് വര്‍ത്തിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. ബ്രട്ടിനിലെ എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അറ്റ്മോസ്ഫിയര്‍ ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് സിഇഒയാണ് ജേസണ്‍ അണ്സ് വര്‍ത്ത്.

ജെറ്റ് എയര്‍വെയ്സിനെ പുനരുജ്ജീവിക്കാനുള്ള ദൗത്യത്തില്‍ നിക്ഷേപമിറക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് എയര്‍ലൈന്‍സിന്റെ ഭരണം നിയന്ത്രിക്കുന്ന എസ്ബിഐയുമായി ബന്ധപ്പെട്ടതിനെ കുറിച്ച് ഇദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചതാണ് ഇതുവരെ കേട്ടിട്ടില്ലാത്ത ജേസണിന്റെ പേര് ഉയര്‍ന്നുവരാന്‍ ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട ലേലത്തിലെ വിജയിയെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം അവകാശവാദവുമായി രംഗത്തെത്തിയത്. മെയ് 10ന് പ്രഖ്യാപിക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ തനിക്കും എസ്ബിഐ അനുവാദം നല്‍കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം എസ്ബിഐ സ്ഥിരീകരിച്ചിട്ടില്ല.
ജെറ്റ് എയര്‍വെയ്സിന്റെ ഓഹരിവാങ്ങാന്‍ താര്യപര്യമുണ്ടെന്ന് അറിയിച്ച് ഇദ്ദേഹം നേരത്തേ കമ്പനിക്ക് ഇമെയില്‍ സന്ദേശവും അയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എസ്ബിഐയുമായാണ് ബന്ധപ്പെടേണ്ടതെന്ന് ജെറ്റ്എയര്‍വെയ്സ് മറുപടി അയക്കുകയായിരുന്നു.

ഏതാനും മാസങ്ങളായി ജെറ്റ് എയര്‍വെയ്സിന്റെ കാര്യത്തില്‍ ജേസണ്‍ അണ്സ്വര്ത്തിന് താല്പര്യമുണ്ടെന്ന് ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. വിവിധ എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് ഇയാളെന്നും വ്യക്തമായിട്ടുണ്ട്.
മൈ വേള്‍ഡ് വെഞ്ച്വര്‍, ഫ്യൂച്ചര്‍ ട്രെന്‍ഡ് കാപിറ്റല്‍, റെഡ്ക്ലിഫ് കാപ്പിറ്റല്‍, മല്‍ഹാര്‍ ഹോസ്പിറ്റാലിറ്റി ആന്റ് ഇവന്റ്സ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് താന്‍ ബിഡ് സമര്‍പ്പിച്ചത് എന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇത്തിഹാദ് എയര്‍വേസ്, ഇന്‍ഡിഗോ പാര്‍ട്ട്ണേഴ്സ്, എന്‍ഐഐഎഫ് തുടങ്ങിയ കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമറിയിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളിലൊന്ന് ഇന്ത്യയിലും; ഏറ്റവും മികച്ചത് ഖത്തറില്‍
ഏകദേശം 8400 കോടി രൂപയാണ് ബാങ്കുകള്ക്കുമാത്രമായി വായ്പാതിരിച്ചടവിനത്തില് ജെറ്റ് നല്‍കാനുള്ളത്. ഇതുകൂടാതെ തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെ ചുരുങ്ങിയത് 20,000 കോടിയെങ്കിലും ജെറ്റ് എയര്‍വേസിന് ബാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
