ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളിലൊന്ന് ഇന്ത്യയിലും; ഏറ്റവും മികച്ചത് ഖത്തറില്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: 2019ല്‍ ലോകത്തെ മികച്ച 10 എയര്‍പോര്‍ട്ടുകളായി തെരഞ്ഞെടുക്കപ്പെട്ടവയില്‍ ഒന്ന് ഇന്ത്യയില്‍ നിന്ന്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ആദ്യ പത്തില്‍ എട്ടാമതായി സ്ഥാനം പിടിച്ചത്.

ആമസോൺ വഴി തട്ടിപ്പ് വ്യാപകം, കാശ് പോകുന്നത് ഇങ്ങനെ; ഓൺലൈൻ ഷോപ്പിം​​ഗുകാർ സൂക്ഷിക്കുക ആമസോൺ വഴി തട്ടിപ്പ് വ്യാപകം, കാശ് പോകുന്നത് ഇങ്ങനെ; ഓൺലൈൻ ഷോപ്പിം​​ഗുകാർ സൂക്ഷിക്കുക

ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും മികച്ചതായി ഒന്നാമതെത്തിയത്. ജപ്പാനിലെ ടോക്കിയോ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ഗ്രീസിലെ ഏതന്‍സ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ബ്രസീലിലെ അഫോണ്‍സോ പേന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, പോളണ്ടിലെ ഡാന്‍സ് ലെഞ്ച് വലേസ എയര്‍പോര്‍ട്ട്, റഷ്യയിലെ ഷെറെമെറ്റിയേവോ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, സിംഗപ്പൂരിലെ ചംഗി എയര്‍പോര്‍ട്ട് എന്നിവയാണ് ആദ്യ ഏഴു സ്ഥാനക്കാര്‍. രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് പിറകില്‍ സ്‌പെയിനിലെ ടെനെരിഫ് നോര്‍ത്ത് എയര്‍പോര്‍ട്ട്, ബ്രസീലിലെ വിരാകോപോസ് കാംപിനാസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് ഒന്‍പതും പത്തും സ്ഥാനക്കാര്‍.

പരിഗണിച്ചത് മൂന്ന് ഘടകങ്ങള്‍

പരിഗണിച്ചത് മൂന്ന് ഘടകങ്ങള്‍

കൃത്യസമയത്തുള്ള സേവനങ്ങള്‍, സേവനങ്ങളുടെ ഗുണനിലവാരം, ഭക്ഷണം-ഷോപ്പിംഗ് സൗകര്യങ്ങള്‍ എന്നീ മൂന്ന് ഘടകങ്ങള്‍ പരിഗണിച്ചാണ് ലോകപ്രശസ്തമായ എയര്‍ഹെല്‍പ്പ് എന്ന സംഘടനയുടെ റേറ്റിംഗ്. വിമാന സര്‍വീസുകളുടെ സമയകൃത്യതയ്ക്ക് 60 ശതമാനവും ബാക്കി രണ്ട് ഘടകങ്ങള്‍ക്ക് 20 ശതമാനം വീതവും സ്‌കോറാണ് റേറ്റിംഗില്‍ നല്‍കിയിരിക്കുന്നത്.

എയര്‍ഹെല്‍പ്പ് റേറ്റിംഗ് മാനദണ്ഡങ്ങള്‍

എയര്‍ഹെല്‍പ്പ് റേറ്റിംഗ് മാനദണ്ഡങ്ങള്‍

വിവിധ വിമാനക്കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍, എയര്‍ഹെല്‍പ്പിന്റെ തന്നെ ഡാറ്റകള്‍, 40 രാജ്യങ്ങളില്‍ നിന്നുള്ള 40,000ത്തിലേറെ ആളുകളെ പങ്കെടുപ്പിച്ചുള്ള സര്‍വേ, എന്നിവയുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് തയ്യാറാക്കിയിരിക്കുന്നതെന്ന് എയര്‍ഹെല്‍പ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹെന്‍ റിക് സില്‍മര്‍ പറഞ്ഞു. വിമാനയാത്രികരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും അവരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ളവ നേടിക്കൊടുക്കുകയും ചെയ്യുന്ന സംഘടനയാണ് എയര്‍ഹെല്‍പ്പ്.

ഏറ്റവും മോശം വിമാനത്താവളങ്ങള്‍

ഏറ്റവും മോശം വിമാനത്താവളങ്ങള്‍

വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാനത്തേത് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ പോര്‍ട്ടെല എയര്‍പോര്‍ട്ടാണ്. കുവൈത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, നെതര്‍ലാന്റ്‌സിലെ എയ്‌ന്തോവന്‍ എയര്‍പോര്‍ട്ട്, റുമാനിയയിലെ ഹെന്‍ റി കോണ്ട ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, മാള്‍ട്ട ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് തുടങ്ങിയവയാണ് തൊട്ടുമുകളില്‍.

അമേരിക്കന്‍ വിമാനത്താവളങ്ങള്‍ പിറകില്‍

അമേരിക്കന്‍ വിമാനത്താവളങ്ങള്‍ പിറകില്‍

ലോകത്തെ മികച്ച 10 വിമാനത്താവളങ്ങളില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വിമാനത്താവളവും ഇല്ല എന്നത് ശ്രദ്ധേയമാണ്. അമേരിക്കയിലെ മികച്ച വിമാനത്താവളമായി റേറ്റിംഗില്‍ ഇടംപിടിച്ചത് ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടാണ്. അതാവട്ടെ പട്ടികയില്‍ 34ാമതാണ്. അമേരിക്കയിലെ പ്രതികൂല കാലാവസ്ഥ വിമാനങ്ങള്‍ വൈകുന്നതില്‍ ഒരു പ്രധാന ഘടകമാണെങ്കിലും അവിടെയുള്ള കര്‍ശന സുരക്ഷാ പരിശോധനയാണ് റേറ്റിംഗില്‍ വില്ലനായത്. പരിശോധനയ്‌ക്കെടുക്കുന്ന കൂടുതല്‍ സമയവും അതുകാരണം രൂപപ്പെടുന്ന യാത്രക്കാരുടെ നീണ്ട വരികളും അമേരിക്കന്‍ എയര്‍പോര്‍ട്ടുകള്‍ക്ക് പാരയായി.

മികച്ച എയര്‍ലൈന്‍സ് ഖത്തര്‍ എയര്‍വെയ്‌സ്

മികച്ച എയര്‍ലൈന്‍സ് ഖത്തര്‍ എയര്‍വെയ്‌സ്

മിഡിലീസ്റ്റിലെ കൊച്ചു രാജ്യമായ ഖത്തറിന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖത്തര്‍ എയര്‍വെയ്‌സാണ് എയര്‍ലൈന്‍സുകള്‍ക്കിടയിലെ എയര്‍ഹെല്‍പ് റാങ്കിംഗില്‍ ഒന്നാമതെത്തിയത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയറോമെക്‌സിക്കോ, സാസ് സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്, ഖന്താസ്, ലാറ്റം എയര്‍ലൈന്‍സ്, വെസ്റ്റ് ജെറ്റ്, ല്ക്‌സ്എയര്‍, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ മറ്റ് എയര്‍ലൈന്‍സുകള്‍.

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകും? മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകും?

English summary

best airports in the world

best airports in the world
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X