മുകേഷ് അംബാനിക്കും പണി കിട്ടി തുടങ്ങിയോ? ജിയോ ഓഹരി വില കുത്തനെ ഇടിയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിയുന്നു. രണ്ടു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര ബ്രോക്കറേജ് കമ്പനിയായ മോർഗൻ സ്റ്റാൻലി, കമ്പനിയുടെ സ്റ്റോക്കിനെ 'ഡൗൺഗ്രേഡ്' ചെയ്തതാണ് വില ഇടിവിന് കാരണം.

 

നാലാം സെഷനിനു കമ്പനിയ്ക്ക് നഷ്ടം സംഭവിച്ചു. പ്രാദേശിക ഇക്വിറ്റി മാർക്കറ്റിലാണ് നിലവിൽ ഇടിവുണ്ടായിരിക്കുന്നത്. രാവിലെ 9.30 ന് റിലയൻസ് ഓഹരികളുടെ മൂല്യം 1,272.30 ആയിരുന്നു. ഇന്നലെ ക്ലോസ് ചെയ്തതിലും 2.09 ശതമാനം കുറവായിരുന്നു ഇത്. മെയ് 3 മുതൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി ഏതാണ്ട് പത്ത് ശതമാനം ഇടിഞ്ഞിട്ടുണ്ട്. അതായത് വിപണി മൂല്യത്തിൽ 10 ബില്ല്യൺ ഡോളറിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

 
മുകേഷ് അംബാനിക്കും പണി കിട്ടി തുടങ്ങിയോ? ജിയോ ഓഹരി വില കുത്തനെ ഇടിയുന്നു

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏഴാം സെഷനിലും പ്രാദേശിക ഇക്വിറ്റി മാർക്കറ്റുകളിൽ ഇടിവുണ്ടാകാനാണ് സാധ്യത. മോർഗൻ സ്റ്റാൻലി, റിലയൻസിന്റെ സ്റ്റോക്കിനെ 'ഡൗൺഗ്രേഡ്' ചെയ്തതോടെ നിക്ഷേപകർ ആശങ്കയിലാണ്. മാത്രമല്ല റിലയൻസിന്റെ കടം വർദ്ധിക്കുന്നതും വളർച്ചയിലെ മന്ദ​ഗതിയും നിക്ഷേപകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

ജിയോയുടെ പ്രവർത്തനം ആരംഭിച്ചതോടെയാണ് റിലയൻസിന്റെ കടം തുടർച്ചയായി ഉയരാൻ തുടങ്ങിയത്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ കമ്പനിയുടെ കടം 2.87 ട്രില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ഇത് 2.18 ട്രില്യൺ ഡോളറായിരുന്നു. ജിയോയുടെ പ്രധാന എതിരാളികളായ ഭാരതി എയർടെൽ തിങ്കളാഴ്ച പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചു. ടെലികോം ബിസിനസിൽ നാലാം പാദ കണക്കുകൾ പുറത്തുവിട്ടപ്പോൾ 4.3 ശതമാനം വളർച്ച കൈവരിച്ചതാണ് വിപണിയിൽ തിളങ്ങാൻ കാരണം. എന്നാൽ മാർച്ച് 31 ന് അവസാനിച്ച ത്രൈമാസത്തിൽ റിലയൻസ് ജിയോയുടെ വരുമാനം 840 കോടി രൂപയായി കുറഞ്ഞു. പ്രതിമാസ വരിക്കാരുടെ എണ്ണത്തിന് അനുപാതമായ തുക 126 രൂപയായും കുറഞ്ഞിട്ടുണ്ട്.

malayalam.goodreturns.in

English summary

Reliance Industries shares fall over 10%

Mukesh Ambanis Reliance Industries shares fall over 10%. Todays rate is the lowest rate of two months.
Story first published: Thursday, May 9, 2019, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X