ഫെയ്‌സ്ബുക്കിനെ മൂന്നായി വിഭജിക്കണമെന്ന് സഹസ്ഥാപകന്‍ ക്രിസ് ഹ്യൂഗ്‌സ്; നിര്‍ദ്ദേശം കമ്പനി തള്ളി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യുയോര്‍ക്ക്: ഡാറ്റ ദുരുപയോഗത്തിന്റെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് പഴികേട്ടുകൊണ്ടിരിക്കുന്ന ഫെയ്‌സ്ബുക്കിനെ മൂന്നായി വിഭജിക്കണമെന്ന സഹ സ്ഥാപകന്‍ ക്രിസ് ഹ്യൂഗ്‌സിന്റെ നിര്‍ദ്ദേശം കമ്പനി തള്ളി.

 

റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പ്മാര്‍ക്ക് ജിഎസ്ടി നിരക്ക് തെരഞ്ഞെടുക്കാനുള്ള സമയം മെയ് 20 വരെ നീടറിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പ്മാര്‍ക്ക് ജിഎസ്ടി നിരക്ക് തെരഞ്ഞെടുക്കാനുള്ള സമയം മെയ് 20 വരെ നീട

ആവശ്യം ന്യുയോര്‍ക്ക് ടൈംസ് ലേഖനത്തില്‍

ആവശ്യം ന്യുയോര്‍ക്ക് ടൈംസ് ലേഖനത്തില്‍

ന്യുയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലായിരുന്നു ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹപാഠിയും ഫെയ്‌സ്ബുക്കിന്റെ സഹസ്ഥാപകനുമായ ക്രിസ് ഹ്യൂഗ്‌സിന്റെ നിര്‍ദ്ദേശം. എന്നും കുത്തകകള്‍ക്ക് മൂക്കുകയറിട്ട രാജ്യമാണ് അമേരിക്കയെന്നും കമ്പനി ഉടമകളുടെ ഉദ്ദേശ്യം എത്ര നല്ലതാണെങ്കിലും കുത്തകകളെ അനുവദിച്ചുകൂടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

ഫെയ്‌സ്ബുക്കിന്റെ കുത്തക അനുവദിക്കാനാവില്ല

ഫെയ്‌സ്ബുക്കിന്റെ കുത്തക അനുവദിക്കാനാവില്ല

ഫെയ്‌സ്ബുക്ക് വഴി മാര്‍ക്ക് സുക്കര്‍ബര്‍ഗ് കൈയാളുന്നത് മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത അധികാരമാണെന്നും അത് അമേരിക്ക വിരുദ്ധമാണെന്നും അദ്ദേഹം എഴുതി. ഫെയ്‌സ്ബ്ക്കിനെയും അതിനു കീഴിലുള്ള വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയെയും പ്രത്യേക സ്ഥാപനങ്ങളായി വിഭജിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

കമ്പനിയെ വിഭജിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്

കമ്പനിയെ വിഭജിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്

എന്നാല്‍ ക്രിസ് ഹ്യൂഗ്‌സിന്റെ വിഭജന നിര്‍ദ്ദേശം തള്ളുന്നതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. കമ്പനിയുടെ വിജയത്തിനൊപ്പം ഉത്തരവാദിത്തവും കൂടുമെന്ന് ഫെയ്‌സ്ബുക്കിനറിയാമെന്നും എന്നാല്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ കമ്പനിയെ വിഭജിച്ചുകൊണ്ട് അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും ഫെയ്ബുക്ക് വക്താവ് നിക്ക് ക്ലെഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റ് നിയമങ്ങളില്‍ മാറ്റം വരണം

ഇന്റര്‍നെറ്റ് നിയമങ്ങളില്‍ മാറ്റം വരണം

ടെക്‌നോളജി കമ്പനിയിലെ ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നത് അത് എളുപ്പമുള്ള കാര്യമല്ല. നിരന്തരമായ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള ശ്രമകരമായ പ്രവര്‍ത്തിനങ്ങളിലൂടെ മാത്രമേ അത് നേടിയെടുക്കാനാവൂ. അതിനായി ഇന്റര്‍നെറ്റിന്റെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ഇതാണ് സുക്കര്‍ബര്‍ഗ് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്കിന് രണ്ട് ബില്യന്‍ വരിക്കാര്‍

ഫെയ്‌സ്ബുക്കിന് രണ്ട് ബില്യന്‍ വരിക്കാര്‍

ഫെയ്‌സ്ബുക്കിന് രണ്ട് ബില്യന്‍ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. അതോടൊപ്പം അതിനു കീഴിലുള്ള വാട്ട്‌സ്ആപ്പിനും ഇന്‍സ്റ്റഗ്രാമിനും ഒരു ബില്യന്‍ വീതം വരിക്കാറുണ്ട്. ഫെയ്‌സ്ബുക്ക് 2012ലാണ് ഇന്‍സ്റ്റഗ്രാമിനെ സ്വന്തമാക്കിയത്. 2014ല്‍ വാട്ട്‌സ്ആപ്പിനെയും വാങ്ങി. എന്നാല്‍ ഇവയെ മൂന്ന് കമ്പനികളായി വിഭജിക്കണമെന്ന ആവശ്യം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്.

 

 

ദേഷ്യമുണ്ടെന്ന് ക്രിസ് ഹ്യൂഗ്‌സ്

ദേഷ്യമുണ്ടെന്ന് ക്രിസ് ഹ്യൂഗ്‌സ്

മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സിനും ഒപ്പം 2004ലാണ് ക്രിസ് ഹ്യൂഗ്‌സ് ഫെയ്‌സ്ബുക്ക് സ്ഥാപിക്കുന്നതില്‍ പങ്കാളിയായത്. 2007ല്‍ അദ്ദേഹം ഫെയ്‌സ്ബുക്ക് വിടുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി താന്‍ ഫെയ്‌സ്ബുക്കിനോടൊപ്പമില്ലെങ്കിലും ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദം തന്നില്‍ ദേഷ്യവും ഉത്തരവാദിത്തബോധവും സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.

English summary

Chris Hughes co-founder of Facebook Inc called for the break up of the company into three, but Facebook rejects the call

Chris Hughes co-founder of Facebook Inc called for the break up of the company into three, but Facebook rejects the call
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X